കണ്ണൂര്‍: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് അനുകുലമായ നിലപാടല്ല സിപിഐക്കുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് തരത്തിലുള്ള സംവാദത്തിനും സിപിഐ തയ്യാറാണെന്നും കാനം പ്രതികരിച്ചു.
യുഡിഎഫ് ഭരണകാലത്ത് വിഴിഞ്ഞത്തും മറ്റ് നിരവധി പൊതുമേഖല സ്ഥാപനങ്ങളിലും നടന്ന അഴിമതികളെക്കുറിച്ച് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ സമയബന്ധിതമായി ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ പല സാഹചര്യങ്ങളിലും ഉണ്ടാകുന്നതുപോലെ കാലതാമസം ഈ വിഷയത്തില്‍ ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ സമയബന്ധിതമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















