Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുന്നേറ്റത്തിന്റെ മൂന്ന് മോദി വര്‍ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 11:35 am IST
inVicharam

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ജനഹൃദയങ്ങളില്‍ അഭൂതപൂര്‍വമായ രാഷ്‌ട്രീയ-സാംസ്‌കാരിക സംസ്‌കാരത്തിന് മൂന്നു വര്‍ഷം മുമ്പ് തുടക്കമിട്ടാണ് ഈ സര്‍ക്കാര്‍ അധികാരമേറിയത്. ജനങ്ങളുടെ ആവേശവും ആത്മവിശ്വാസവും കൈമുതലാക്കി അധികാരത്തിലേറുമ്പോള്‍ നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു, ഈ രാഷ്‌ട്രത്തിന്റെ ഗതിവിഗതികളില്‍ സമൂലമായ മാറ്റം വരുത്തുമെന്ന്. ചരിത്രത്തില്‍ ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഭരണസംസ്‌കാരമാണ് കേന്ദ്രസര്‍ക്കാറിന്റേത്.

ഈ രാജ്യെത്തഓരോ പ്രജയും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കണമെന്നും അയാള്‍ സ്വയം മാതൃകയായിത്തീരണമെന്നും മോദി നിഷ്‌കര്‍ഷിക്കുകയായിരുന്നു. അതാണ് മറ്റു ഭരണസംവിധാനങ്ങളില്‍ നിന്ന് ഇപ്പോഴത്തെ കേന്ദ്രഭരണകൂടത്തെ വ്യത്യസ്തമാക്കുന്നത്.

സബ് കെ സാത്ത് സബ് കെ വികാസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. സാമ്പത്തിക മേഖലയിലെ ഉയര്‍ച്ചയാണല്ലോ ഒരു ഭരണകൂടത്തിന്റെ യഥാര്‍ത്ഥ ശക്തിയായി സാമ്പത്തിക വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കാറ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഓഹരി വിപണിയില്‍ ഇന്നലെ നടന്നത് ചരിത്രസംഭവമാണ്. സെന്‍സെക്‌സ് 31,000 പോയന്റ് കടന്ന് ചരിത്രം കുറിച്ചു. അതിനൊപ്പം നിഫ്റ്റി 9000ത്തിനും മുകളിലെത്തി. മോദിഭരണം സകല മേഖലകളിലുമുണ്ടാക്കിയ മുന്നേറ്റത്തിന്റെ ആകെത്തുകയാണ് ഇതെന്ന് നിസ്സംശയം പറയാനാവും.

ഭാരതീയന്റെ ആത്മാഭിമാനവും അന്തസ്സും മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ നേടിയെടുത്തതല്ല. അതിന് ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴികളും മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പലരുടെയും വൈരനിര്യാതന ബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ടതിന്റെ ഫലമാണിത്. ഏതു പ്രശ്‌നത്തിന്റെ കത്തിമുനയും മോദിയിലേക്ക് വാശിയോടെ തിരിച്ചുപിടിക്കുമ്പോള്‍ അതൊക്കെ സ്വയം കരുത്താക്കിയാണ് മറുപടി കൊടുത്തത്. ഭാരതം വികസന ചക്രവാളത്തിലേക്ക് ചിറകടിച്ചുയരണമെങ്കില്‍ ആദ്യം ഇവിടം നന്നാവണമെന്നും വികസനത്തിന്റെ മുകുളങ്ങള്‍ കൂടുതല്‍ പൊട്ടിവിടരണമെന്നും മോദി നിഷ്‌കര്‍ഷിച്ചു. അതിനു ഫലവുമുണ്ടായി. മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച ഓരോ മുദ്രാവാക്യവും ജനങ്ങള്‍ ഹൃദയപൂര്‍വം ഏറ്റെടുക്കുകയാണുണ്ടായത്. സ്വച്ഛ് ഭാരത് മാത്രം മതി അതിന്റെ കരുത്തും കരുതിവെപ്പും അറിയാന്‍.

നിര്‍ദ്ദേശം കൊടുത്ത് മാറിനിന്ന് ആസ്വദിക്കുന്ന മാടമ്പി സ്വഭാവമുള്ള സര്‍ക്കാറുകളില്‍ നിന്ന് മോദി സര്‍ക്കാര്‍ വ്യത്യസ്തമാവുന്നത് അതിന്റെ ആര്‍ജ്ജവംകൊണ്ടാണ്. യോഗയെ ലോകം അംഗീകരിക്കുന്ന ക്രിയാത്മക പദ്ധതിയാക്കാന്‍ മോദി ഒരുങ്ങിയപ്പോള്‍ അതിനെതിരെ നിശിത വിമര്‍ശനം അഴിച്ചുവിട്ടവര്‍ ഒടുവില്‍ അതിന്റെ പ്രയോക്താക്കളായി. സ്വച്ഛ് ഭാരതും അതുപോലെ തന്നെയായി. ഏറ്റവും കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ നോട്ടുനിരോധനം ധീരനായ ഒരു ഭരണാധികാരിക്കു മാത്രം ചെയ്യാനാവുന്നതായിരുന്നു. കള്ളപ്പണക്കാര്‍ക്കും അവരുടെ ഒത്താശക്കാര്‍ക്കും അത് വെള്ളിടിയായപ്പോള്‍ സാധാരണക്കാര്‍ സന്തോഷിച്ചു. ചില പ്രയാസങ്ങള്‍ ഉണ്ടായി എന്നത് നേരാണ്. അതാകട്ടെ ഉദ്യോഗസ്ഥവൃന്ദം നടത്തിയ ചില കുത്സിത പ്രവര്‍ത്തനങ്ങളുടെ ഫലമായായിരുന്നു.

പ്രതിരോധരംഗത്തെ ക്രിയാത്മക നടപടികള്‍, ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള കാല്‍വെപ്പ്, ഏകീകൃത നികുതിഘടന (ജിഎസ്ടി), ആറുകോടി പുതിയ പാചകവാതക കണക്ഷനുകള്‍, ഇതില്‍ തന്നെ രണ്ടേകാല്‍ കോടിയോളം ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യമായി അനുവദിച്ചത്, മരുന്നുവില നിയന്ത്രണം, എല്‍ഇഡി വിപ്ലവം, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍, സുതാര്യലേലം, വിഐപി സംസ്‌കാരത്തിനെതിരെ ബീക്കണ്‍ ലൈറ്റ് നിരോധനം, ഓണ്‍ലൈന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പാക്കിസ്ഥാനെതിരെയുള്ള മിന്നലാക്രമണം, ഊര്‍ജമേഖലയിലെ ഇടപെടല്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍, സുകന്യസമൃദ്ധി യോജന, സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്നതും ബാധിക്കുന്നതുമായ ഒട്ടേറെ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതില്‍ പലതും പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വേണ്ടത്ര വിജയത്തിലെത്താത്തതിന്റെ കാരണം അവരുടെ അന്ധമായ എതിര്‍പ്പാണെന്നതില്‍ തര്‍ക്കമില്ല.

നാലാം വര്‍ഷത്തേക്ക് കാല്‍വെച്ച മോദി സര്‍ക്കാറിന് ഏറെ ആശ്വാസപ്രദമായ അന്തരീക്ഷമാണുള്ളത്. ഇതുവരെ നടപ്പാക്കിയ പദ്ധതികളൊക്കെ വന്‍ വിജയമാണെന്നതിന് തെളിവ് അതതു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു വിജയങ്ങളാണ്. അതാണ് കേന്ദ്രസര്‍ക്കാറിന്റെ കരുത്തും. എല്ലാവരെയും വെരി ഇമ്പോര്‍ട്ടന്റ് പേഴ്‌സന്‍ (വിഐപി) ആക്കാനുള്ള കഠിനശ്രമം മോദി സര്‍ക്കാര്‍ തുടരുമ്പോള്‍ ആര്‍ക്ക് അത് തടഞ്ഞുനിര്‍ത്താനാവും? അഥവാ തടഞ്ഞുനിര്‍ത്തുകയാണെങ്കില്‍ അവരൊക്കെയും കാലത്തിന്റെ ചവറ്റുകൊട്ടയില്‍ പൊടിയടിച്ചു കിടക്കുമെന്നുറപ്പ്. വിശ്വവിജയം നേടാനുള്ള തേരോട്ടത്തില്‍ മോദി സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടത് എല്ലാ പൗരന്മാരുടെയും കടമയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
Kerala

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു
Kerala

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

Kerala

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.