പാനൂര്‍: ഗാന്ധി പാരമ്പര്യമുളള കോണ്‍ഗ്രസുകാര്‍ക്ക് അപമാനമാണ് ഒരു കന്നിനെ പരസ്യമായി അറുത്തു കൊന്നതിലൂടെ യൂത്ത്‌കോണ്‍ഗ്രസ് നടത്തിയതെന്ന് പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ്ഫൗണ്ടേഷന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കെ.പി.എ.റഹീം മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അഹിംസ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് ഇത് അപമാനമാണ്. ഒരു മിണ്ടാപ്രാണിയെ പരസ്യമായി കൊന്നവര്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അഹിംസാമാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാതെ സമരപോരാട്ടം നടത്തിയ ഗാന്ധിജിയെ അപമാനിക്കുന്ന ഈ ദുഷ്‌ചെയ്തിയെ ശക്തമായി അപലപിക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
















