കുറവിലങ്ങാട്: വിവിധ കേസുകളില്‍ പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയതോടെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വാഹന പ്രളയമാണ്. നിലവില്‍ 40-ഓളം ബൈക്കുകളും ലോറി, കാര്‍, തുടങ്ങി മറ്റ് വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ പല വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. പല കേസുകളും തീര്‍പ്പാകാതത്തും ചിലത് ഉടമകള്‍ തിരികെ എടുക്കാത്തതുമാണ് വാഹനങ്ങള്‍ കൂടിക്കിടക്കുവാന്‍ കാരണമാകുന്നത്. കേസുകളില്‍പെട്ട് പിടിയിലായ വാഹനങ്ങള്‍ കാലാവിധി നിശ്ചയിച്ച് ഉടമ തിരികെ എടുക്കുന്നില്ലെങ്കില്‍ ലേലം അടക്കമുള്ള വ്യവസ്ഥകള്‍ പാലിച്ച് നീക്കം ചെയ്യാന്‍ കഴിയാത്തതും മിക്കവാഹനങ്ങളുടെയും പേപ്പറുകള്‍ ശരിയല്ലാത്തതുമാണ് വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കൂടിക്കിടക്കുവാന്‍ പ്രധാനകാരണം.
















