കോട്ടയം: ഈജിപ്റ്റിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ബാവാ ആഹ്വാനം ചെയ്തു. ഭീകരാക്രമണവും മനുഷ്യകുരുതിയും ഒരു പ്രശ്നത്തിനും പരിഹാരമാകുകയില്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവര്‍ അനുഭവിക്കേണ്ടി വരുന്ന പീഡയില്‍ അന്തര്‍ദേശീയ സമൂഹം പ്രതികരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: