Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷൊര്‍ണ്ണൂര്‍ തടയണ നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:16 pm IST
in Palakkad

ഷൊര്‍ണ്ണൂര്‍ : അടിത്തറ നിര്‍മ്മാണം പാതിയെത്തും മുമ്പ് നിലച്ചുപോയ ഷൊര്‍ണൂര്‍ തടയണയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിട. എല്ലാ വര്‍ഷത്തേയും പോലെ അടുത്ത വേനല്‍ എത്തിയാലെ തടയണയുടെ കാര്യം ഇനിയുണ്ടാകൂ.

തടയണയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് കിഫ്ബി 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വേനല്‍ കഴിയുന്നതിനു മുമ്പേ പണി തുടങ്ങുമെന്നാണ് പി.കെ ശശി എം.എല്‍.എ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് സമഗ്ര കുടിവെള്ള വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ചതാണ് പ്രശ്‌നമായിരിക്കുന്നതെന്നാണ്.

വാട്ടര്‍ അതോറിറ്റി തടയണയുടെ പതിനഞ്ച് കോടി കിഫ്ബിക്ക് തിരിച്ചുനല്കിയെന്നും കിഫ്ബി ആ തുക തൃശൂര്‍ ജലസേചന വിഭാഗത്തിന് കൈമാറിയാലേ ഇനി കാര്യം നടക്കൂവെന്ന് വ്യക്തം.

ഷൊര്‍ണൂരില്‍ തടയണ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അമിതമായ മണലെടുപ്പില്‍ വെള്ളം സംഭരിക്കാനുള്ള ശേഷി ഭാരതപ്പുഴക്ക് നഷ്ടപ്പെട്ടതോടെയാണ് തടയണ വേണമെന്ന ആവശ്യമുയര്‍ന്നത്.വേനല്‍ക്കാലത്ത് പുഴ വറ്റിവരളുന്ന പ്രതിഭാസം ഇരുകരകളിലുമുള്ള നെല്‍പ്പാടങ്ങളെയും ഇവിടെവസിക്കുന്ന അനേകായിരങ്ങളുടെ കുടിവെള്ളത്തിന്റെ ലഭ്യതയെയും ബാധിച്ചു.

പുഴയുടെ തിരത്തുള്ള പഞ്ചായത്തുകളുടെ ജലസ്രോതസ്സായിരുന്നു ഭാരതപ്പുഴ. എന്നാല്‍ പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലക്കുന്നതോടെ വേനല്‍ തുടങ്ങി മഴക്കാലം എത്തുന്നത് വരെ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ കാലത്താണ് വളരെയധികം കൊട്ടിഘോഷിച്ച് ഷൊര്‍ണൂരിനേയും തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയേയും ബന്ധിപ്പിക്കുന്ന സ്ഥിരം തടയണയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 340 മീറ്റര്‍ നീളം വരുന്നതടയണയുടെ എസ്റ്റിമേറ്റ് 5 കോടി രൂപയായിരുന്നു.

തൃശൂര്‍ ജില്ലാ ജലസേചന വിഭാഗത്തിനായിരുന്നു നിര്‍മ്മാണച്ചുമതല. തൃശൂര്‍ ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. വേണ്ടത്ര ആലോചനകളില്ലാതെ എടുത്ത ആ തീരുമാനം തടയണയുടെ അന്തകനായി മാറി. റിവര്‍മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒരു പദ്ധതിക്ക് 50 ലക്ഷം രൂപയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും, അത് തന്നെ പൂര്‍ത്തിയാകുന്ന പദ്ധതിക്കേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂവെന്നും ചട്ടമുണ്ടെന്ന് തടയണയുടെ നിര്‍മ്മാണം തുടങ്ങിയതിന് ശേഷമാണ് അധികൃതര്‍ കണ്ടെത്തുന്നത്.

അപ്പോഴേക്കും തടയണയുടെ അടിത്തറ നിര്‍മ്മാണം പകുതിയോളമായി. ചെയ്ത പ്രവൃത്തിയുടെ ബില്‍ തുക ലഭിക്കാത്ത സാഹചര്യത്തില്‍ കരാറുകാരന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു. ഈ അവസ്ഥയിലെത്തിയിട്ട് ഒമ്പത് വര്‍ഷം പ്ിന്നിട്ടു. ഇതിനിടെ ഭാരതപ്പുഴയില്‍ ഈ തടയണയുടെ അപ്പുറത്തും ഇപ്പുറത്തുമായി പലയിടങ്ങളിലും പുതിയ തടയണകള്‍ ഉയര്‍ന്നുവന്നു. ഷൊര്‍ണൂര്‍ തടയണയുടെ നിര്‍മ്മാണത്തുകയുടെ കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് 5 കോടി രൂപയില്‍ നിന്ന് ഘട്ടംഘട്ടമായി വര്‍ദ്ധിച്ച് ഇപ്പോള്‍ പതിനാലര കോടി രൂപയില്‍ എത്തി. ഒരു വര്‍ഷം മുമ്പുള്ള തുകയാണ് പതിനാലര കോടി.

ഒരു വര്‍ഷം കടന്നു പോയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് തുക ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ കിഫ്ബി തടയണക്കായി വാട്ടര്‍ അനുവദിച്ച 15 കോടിയില്‍ ഒതുങ്ങില്ല തടയണ നിര്‍മ്മാണം. പഴയ കരാറുകാരന്‍ മരിച്ച സാഹചര്യത്തില്‍ പുതുതായി ടെണ്ടര്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

Kerala

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.