പാലാ: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പഠന ശിബിരം ഐങ്കൊമ്പ് വിദ്യാഭവനില്‍ ആരംഭിച്ചു. കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമം അദ്ധ്യക്ഷന്‍ സ്വാമി അഭയാനന്ദ തീര്‍ത്ഥ പാദര്‍ ഉത്ഘാടനം ചെയ്തു. വിഎച്പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്.ജെ.ആര്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സത്സംഗ പുസ്തകത്തിന്റെ പ്രകാശനം സ്വാമി വിജയബോധാനന്ദ നിര്‍വ്വഹിച്ചു. വിഎച്പി സംസ്ഥാന സെക്രട്ടറി വി. മോഹനന്‍ പുസ്തകം ഏറ്റു വാങ്ങി. ഡോ.എന്‍.കെ മഹാദേവന്‍ സ്വാഗതവും ഡി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സേവ, ധര്‍മ്മപ്രസാര്‍,സത്സംഗ വിഭാഗങ്ങളിലുള്ള പ്രവര്‍ത്തകാരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്.
















