Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിക്ക് എത്രമാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 11:52 pm IST
in Kerala

നരേന്ദ്ര മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കിയിരിക്കുന്നു വിവിധ മേഖലകളിലെ പ്രമുഖര്‍…

കെ.പി യോഹന്നാന്‍

(മെത്രാപ്പോലിത്ത, ബിലിവേഴ്‌സ് ചര്‍ച്ച്)

നേട്ടങ്ങള്‍:

1. നരേന്ദ്രമോദിയെ പോലൊരു പ്രധാനമന്ത്രിതന്നെയാണ്‌സര്‍ക്കാരിന്റെ പ്രധാന നേട്ടം.

2. സാമ്പത്തിക മേഖലയില്‍ ഐതിഹാസികമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു.

3. കള്ളപ്പണത്തെ തടയാനുള്ള നോട്ട് നിരോധനം.

4. അഴിമതിയുടെ കറപുരളാത്ത 3 വര്‍ഷം.വിവിധ മേഖലകളില്‍ ഉയര്‍ച്ച.ആരോഗ്യ മേഖലയില്‍ സാധാരണക്കാരെ സഹായിക്കുന്ന പദ്ധതികള്‍.

5. ന്യൂന പക്ഷങ്ങളോടുള്ള സൗഹൃദ സമീപനം.

6. വിദേശ നയത്തില്‍ വ്യക്തമായ കാഴ്ചപ്പാട്.

കോട്ടങ്ങള്‍: 1. ചിലയിടത്തെങ്കിലും നേതാക്കളുടെ അപക്വമായ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണമുണ്ടാക്കാന്‍ സാധിച്ചില്ല.

2. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിച്ചില്ല.

കെ.വേണു

(സാമൂഹ്യ പ്രവര്‍ത്തകന്‍)

നേട്ടങ്ങള്‍

1. വലിയ നേട്ടങ്ങളില്ലെങ്കിലും സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു.

2 മേയ്‌ക്ക് ഇന്‍ ഇന്ത്യ, സ്വഛ് ഭാരത് പോലുള്ള പദ്ധതികള്‍ വളരെ ആകര്‍ഷകം. പക്ഷേ, മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല.

കോട്ടങ്ങള്‍

1.മുന്‍ യുപിഎ സര്‍ക്കാരിന്റെ ആഗോളവത്കരണ സാമ്പത്തിക നയങ്ങള്‍ തന്നെ പിന്തുടരുന്നു.

2. ഭരണ രീതി മന്ത്രിസഭയ്‌ക്കുള്ളിലും ഭരണ സംവിധാനത്തിലും സ്വേഛ്വാധിപത്യപരവും ജനാധിപത്യത്തിന് ഭീഷണിയുമാണ്.

3.ഗോഹത്യ, സദാചാര പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥ. ഇതിനെ നിയമം മൂലം തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

4. മതേതര,ജനാധിപത്യ രാഷ്‌ട്രീയ ഘടനയ്‌ക്ക് കോട്ടം തട്ടുമോ എന്ന് ആശങ്ക ഉയരുന്നു.

മാര്‍ മാത്യു അറയ്‌ക്കല്‍

(കാഞ്ഞിരപ്പള്ളി ബിഷപ്പ)്

നേട്ടങ്ങള്‍: 1, സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍

2, പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഗുണകരമായതാണ്.

കോട്ടങ്ങള്‍: സാധാരണക്കാര്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുന്ന രീതിയില്‍ കാര്യങ്ങള്‍ സുഗമമാക്കണം, സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പല പദ്ധതികളും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല, അത് താഴേക്കിടയിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമാക്കണം.

ജസ്റ്റിസ് കെ.ടി.തോമസ്

( മുന്‍ സുപ്രീംകോടതി ജഡ്ജി )

നേട്ടങ്ങള്‍

1.നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം പുറത്ത് കൊണ്ടുവന്നു 2. സ്വച്ഛ് ഭാരത് പോലെയുള്ള പരിപാടികളിലൂടെ ശുചിത്വത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി 3. ലോകരാഷ്ടങ്ങള്‍ക്കിടെയില്‍ സ്വാധീനമുണ്ടാക്കുന്ന വിധത്തില്‍ ശക്തമായ വിദേശ നയത്തിന് രൂപം കൊടുത്തു. 4. രാജ്യത്ത് സാമ്പത്തിക ഭദ്രത ഉണ്ടാക്കി 5.പ്രധാനമന്ത്രി മോദി തന്നെ പുതിയ തൊഴില്‍ സംസ്‌കാരത്തിന് തുടക്കമിട്ടു 6. അഴിമതി ആരോപണങ്ങള്‍ ഉണ്ടായില്ല

കോട്ടങ്ങള്‍

1. തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചതു പോലെയുണ്ടായില്ല 2.കയറ്റുമതിയുടെ കാര്യത്തിലും വര്‍ധന ഉണ്ടായിട്ടില്ല 3. പരിസ്ഥിതി വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിഞ്ഞിട്ടില്ല.

ഡോ.മേരി ജോര്‍ജ്

(സാമ്പത്തിക വിദഗ്‌ദ്ധ)

നേട്ടങ്ങള്‍: 1. ഇന്ത്യയിലെ വികസനത്തെ സാര്‍വത്രികമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണസാമര്‍ത്ഥ്യവും അതിലെ രാഷ്‌ട്രതന്ത്രജ്ഞതയും.

2.മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. അതിനെ ന്യായീകരിക്കുന്ന ഇന്ത്യയുടെ ‘ഡെമോഗ്രഫി ആന്‍ഡ് ഡിമാന്റ്’ എന്ന സൂത്രവാക്യം. ഇതുയര്‍ത്തിക്കാണിച്ച് ‘ലാഭം ഉറപ്പ് നിങ്ങള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കൂ’ എന്ന സന്ദേശം.

3 ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡപ്പ് ഇന്ത്യ’, ഇത് ഇന്ത്യയിലെ യുവതീയുവാക്കള്‍ക്കുള്ള ആഹ്വാനമാണ്. ‘നിങ്ങള്‍ അനേ്വഷകരാകാതെ തൊഴില്‍ദാതാക്കളാവൂ’ എന്ന സന്ദേശവും അതിനുള്ള സഹായം സര്‍ക്കാര്‍ തരുമെന്ന ഉറപ്പാക്കലും.

4. നോട്ട് നിരോധനം

സര്‍വാശ്ലേഷിയായ വികസനത്തിന് തുരങ്കം വച്ചുകൊണ്ട് എല്ലാകാലത്തും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനും ഇന്ത്യയെ ശിഥിലമാക്കാനും ഇരുട്ടിന്റെ ശക്തികള്‍ കള്ളപ്പണം, കള്ളനോട്ട്, കുഴല്‍പ്പണം എന്നിവയുടെ വ്യാപനം കൊണ്ട് ശ്രമിച്ചിരുന്നു. അത്തരക്കാരുടെ പത്തിക്കേറ്റ പ്രഹരമായിരുന്നു നോട്ട് നിരോധനം. പണമിടപാടുകളില്‍ സുതാര്യത, പ്രത്യക്ഷ നികുതിദായകരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം, ഡിജിറ്റല്‍ സമ്പദ് ഘടനയിലേക്കുള്ള മാറ്റം എന്നിവ പ്രഖ്യാപിക്കപ്പെട്ടു.

5. 2017-18 ബജറ്റ് പ്രഖ്യാപിച്ച എല്ലാവര്‍ക്കും വീട്, വൈദ്യുതി തുടങ്ങിയ പദ്ധതികള്‍.

6. സ്ത്രീകള്‍ക്കുള്ള മുന്‍ഗണനാ പദ്ധതികള്‍. പ്രസവത്തോടനുബന്ധിച്ച് 6000 രൂപ, മഹിളാ ശക്തികേന്ദ്രങ്ങള്‍ തുടങ്ങിയവ.

5. റെയില്‍വേയില്‍ ഒരുലക്ഷം കോടി മൂലധനവിന്യാസം.

കോട്ടങ്ങള്‍

1. വനിതാ സംവരണബില്‍ നടപ്പിലാക്കാത്തത്.

2. പ്ലാനിംഗ് കമ്മീഷന്‍ ഉടച്ചുവാര്‍ത്ത് പകരം വന്ന നീതി ആയോഗ് തീര്‍ത്തും അപര്യാപ്തമായത്.

3. റെയില്‍ വകുപ്പ് ഗതാഗത മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം.

4. ഗാര്‍ (ഏമമൃ ജനറല്‍ എഗ്രിമെന്റ് ഓണ്‍ ആന്റി അവോയിഡന്‍സ് റൂള്‍) നിയമം

ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്ന വിദേശനിക്ഷേപത്തില്‍ നികുതി ചുമത്തുന്ന നിയമം.

5. എസ്ബിഐയില്‍ 5 സംസ്ഥാന ബാങ്കുകള്‍ ലയിപ്പിച്ചത്.

6. ഓയില്‍ കമ്പനികളെ കൂട്ടിച്ചേര്‍ക്കാന്‍ എടുത്ത തീരുമാനം.

7. ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തില്‍ നടത്തുന്ന കടന്നു കയറ്റം.

ഒ.വി.ഉഷ

(കവി)

നേട്ടങ്ങള്‍

1. വിദേശകാര്യം, നയതന്ത്രം എന്നീ മേഖലകളില്‍ മികച്ച പ്രകടനം.

2. പാവങ്ങള്‍ക്ക് പരിഗണന നല്‍കുന്നു. ജന്‍ധന്‍ പദ്ധതി ഉദാഹരണം.

3.പാക്കിസ്ഥാന്‍ പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി മുന്‍കൈയെടുത്തു. അദ്ദേഹത്തിന്റെ നേതൃപാടവം ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ മികച്ച ബന്ധം സൃഷ്ടിച്ചു. സനാതന സംസ്‌കാരത്തിന്റെ സ്വാധീനം അതില്‍ പ്രകടമായി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് എളിമയും സൗഹൃദവുമാണ്പ്രധാനമന്ത്രി പ്രകടിപ്പിച്ചത്.

4. മന്‍കീ ബാത്ത് പോലുള്ള പരിപാടികളിലൂടെ ജനങ്ങള്‍ക്കായി അദ്ദേഹം സമയം നീക്കിവയ്‌ക്കുന്നു.

5. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഏറ്റവും സന്ദര്‍ഭോചിതമായി ഇടപെട്ട കേന്ദ്രമന്ത്രി. നിരവധി സംഭവങ്ങളില്‍ അത് തെളിഞ്ഞു. പറയേണ്ടത് പറയേണ്ടിടത്ത് വ്യക്തമായി പറയുന്ന വ്യക്തിത്വമാണ് അവരുടേത്.

കോട്ടങ്ങള്‍

1. മോദി സര്‍ക്കാരിലെ ചില ബിജെപി എംപിമാരുടെ വാക്കുകള്‍ അതിരുവിട്ടു. മതത്തിന്റെ വക്താക്കളായി മാത്രം സംസാരിച്ചു.

2. രാമജന്മഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒരുകാലത്ത് നമ്മുടെ ആത്മശക്തിയുടെ കുറവുകൊണ്ട് സംഭവിച്ചതാണ്. അതിനെ ഇന്ന് വിവാദമാക്കേണ്ട കാര്യമില്ല. കുറച്ചുകൂടി ശ്രദ്ധിക്കണം.

3. ഗോക്കളെ സംരക്ഷിക്കണം. പക്ഷേ അതിന്റെ പേരില്‍ അക്രമവും കൊലകളും നടക്കുന്നു. അത് തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടണം.

4. പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. പരിസ്ഥിതി മറന്നുള്ള വികസനവും പുരോഗതിയും വ്യവസായവത്കരണവും ദോഷം ചെയ്യുന്നു. സംസ്ഥാനങ്ങളെ കൂടുതല്‍ ബോധവത്കരിക്കണം. കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം.

തോമസ് മാര്‍ അത്താനാസിയോസ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍

നേട്ടങ്ങള്‍:- രാജ്യത്തെ അഴിമതിക്ക് പ്രധാനമന്ത്രി മോദി കടിഞ്ഞാണിട്ടു. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും സ്ത്രീ സുരക്ഷക്കും ഊന്നല്‍ നല്‍കുന്ന സര്‍ക്കാരാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നുറപ്പുണ്ട്. സാമ്പത്തിക സ്ഥിരത ഉണ്ടാക്കി. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് നിരവധി പദ്ധതികള്‍ ആരംഭിക്കാന്‍ സാധിച്ചു. രാജ്യം ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള ശുചിത്വ ഭാരതം പദ്ധതിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചു.

കോട്ടങ്ങള്‍: നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഇക്കാര്യത്തില്‍ കുറച്ചുകൂടി കരുതല്‍ എടുക്കേണ്ടിയിരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ.എം.എന്‍. കാരശ്ശേരി

(എഴുത്തുകാരന്‍)

നേട്ടങ്ങള്‍:

1. മോദിയുടെ യാത്രകള്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാകുന്നതിന് കാരണമായി.

2. വിദേശ മലയാളികള്‍ക്കിടയില്‍ സുരക്ഷിതത്വബോ ധമുണ്ടായി. സുഷമസ്വരാജിനെ മോദി മന്ത്രിസഭയിലെ മികച്ച മന്ത്രിയെന്ന് വിശേഷിപ്പിക്കാം.

3. മുത്തലാഖിനെതിരെയുള്ള നടപടികള്‍. മുത്തലാഖ് മത വിഷയമല്ല. മനുഷ്യാവകാശപ്രശ്‌നമാണ്.

4. ഗംഗാ ശുദ്ധീകരണം പോലുള്ള പദ്ധതികള്‍ക്ക് പിന്തുണ. എന്നാല്‍ മതവുമായി ബന്ധപ്പെടുത്തരുത്

കോട്ടങ്ങള്‍:

1. ഏകസിവില്‍ കോഡിന് കരട് ബില്‍ തയ്യാറാക്കിയില്ല. ചര്‍ച്ച നടന്നില്ല.

2. സാമ്പത്തികനയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും വ്യത്യാസമില്ല.

3. ആഗോളീകരണ, സ്വകാര്യവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്നത്. ഭാരതത്തിന്റേതായ നയമില്ല.

4. ന്യൂനപക്ഷങ്ങളില്‍ അരക്ഷിതത്വ ബോധം

5. ഭാരതം ഒരു മത രാജ്യം ആകുമോ എന്ന് ഭാരതത്തിന് പുറത്ത് ചര്‍ച്ചചെയ്യപ്പെടുന്നു.

ഡോ. പീലിപ്പോസ് മാര്‍ ക്രിസോസ്റ്റം

( മാര്‍ത്തോമാ വലിയ

മെത്രാപ്പൊലീത്ത)

നേട്ടങ്ങള്‍

1. ലോക രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയെപ്പറ്റിയുള്ള മതിപ്പ് വര്‍ദ്ധിച്ചു. രാജ്യത്തിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ആരുടേയും താല്പര്യം നശിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.

2.വിദേശിയര്‍ ഇന്ത്യയെ നല്ല രാജ്യമായി ധരിക്കുവാന്‍ തക്കവണ്ണമാണ് നരേന്ദ്ര മോദി ഇടപെടുന്നത്. അദ്ദേഹം ഇനിയും പ്രധാനമന്ത്രിയാകും എന്നു പറഞ്ഞാല്‍ ആകരുതെന്ന് വിചാരവുമില്ല.

3.നരേന്ദ്ര മോദി ഹിന്ദുക്കളുടെ താല്പര്യം മാത്രം നോക്കി എന്നു പറഞ്ഞാല്‍ അതില്‍ ഒപ്പിടില്ല. ക്രിസ്തുമതത്തേ യോ ഇസ്ലാം മതത്തേയോ തകര്‍ക്കാന്‍ എന്തെങ്കിലും ചെയ്തതായി വിചാരിക്കുന്നില്ല.

4. സാമ്പത്തിക നില അധ:പതിച്ചിട്ടില്ല.

കോട്ടങ്ങള്‍

1. നോട്ടു നിരോധനം നല്ലതോ ചീത്തയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കാന്താരികൊല്ല നട്ടാല്‍ അതിന്റെഫലം വേഗം എടുക്കാനാകും. എന്നാല്‍ തേക്കിന്‍ തൈ നട്ടാലോ, ഏറെക്കാലം കഴിഞ്ഞേ തടിയുടെ ഗുണം അറിയൂ.

ഡോ.എം.ജി.എസ്. നാരായണന്‍

(ചരിത്രകാരന്‍)

നേട്ടങ്ങള്‍

1. വിദേശ ബന്ധങ്ങളില്‍ മികച്ച പ്രകടനം

2. ഇന്ത്യയ്‌ക്ക് ശബ്ദമുണ്ടെന്ന നില കൈവന്നു

3. യുപിക്കാരന്‍, ബീ ഹാറി, പഞ്ചാബി എന്ന നിലയില്‍ നിന്ന് ഭാരതീയന്‍ എന്ന വികാരമുണ്ടാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു.

4 കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ കുഴപ്പമുണ്ടായില്ല.

5. വിദേശ ഇന്ത്യക്കാരില്‍ പ്രതീക്ഷയുളവാക്കി.

6. മന്ത്രിമാരുടെ പേരില്‍ അഴിമതിയില്ല.

കോട്ടങ്ങള്‍

1. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല.

2. ഉത്പാദനവര്‍ദ്ധനവ്, വ്യവസായ വികസനം, സമ്പത്തിന്റെ തുല്യമായ വിതരണം തുടങ്ങി അടിസ്ഥാന വികസന രംഗത്ത് നേട്ടമില്ല.

3. വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം ഇല്ല. സാക്ഷരതയ്‌ക്കപ്പുറം ഉന്നത വിദ്യാഭ്യാസ-ഗവേഷണമേഖലയില്‍ പുരോഗതി ഇല്ല. സ്വതന്ത്രസര്‍വകലാശാലകള്‍ ഉണ്ടായില്ല. ആകെയുള്ള ജെഎന്‍യു സിപിഎം കേന്ദ്രവുമായി

4. അഴിമതി ഇല്ലാതാവുകയല്ല ദേശസാല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. കമ്മീഷന്‍ അഴിമതിയുടെ മറ്റൊരു പേരാണ്. അഴിമതി സാര്‍വത്രികമായതോടെ അത് പുതുമയല്ലാതായി.

5. നോട്ട് പിന്‍വലിക്കലിന് ആവശ്യമായ തയാറെടുപ്പ് ഉണ്ടായില്ല. തിരിച്ചടികള്‍ ഉണ്ടായി.

6. അധികാരം മോദിയില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപതി എന്ന നിലയിലേക്ക് മോദി മാറുന്നു. ബദല്‍ ഇല്ല എന്ന ശൂന്യതയില്‍ നിന്ന് അധികാരകേന്ദ്രീകരണം.

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

(പിഎസ് സി മുന്‍ ചെയര്‍മാന്‍)

നേട്ടങ്ങള്‍: 1.അഴിമതി രഹിത ഭരണം കാഴ്ചവെയ്‌ക്കാനായി.

2. ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണമുണ്ടായില്ല.

3.1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കള്ളപ്പണം തടയാനായി.

4. ഗ്രാമീണ ബാങ്കിങ് സേവനം ശക്തിപ്പെടുത്തിയത് വലിയ കാര്യം.

5. പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സേവനമെത്തി.

കോട്ടങ്ങള്‍:

1. എടുത്തുപറയാവുന്ന സാമൂഹിക-ക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാനായില്ല.

2. വിലക്കയറ്റം തടയാനായില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രിക്കാനായില്ല.

3. ബീഫ് വിവാദം കേന്ദ്രസര്‍ക്കാറിന് തടയാനായില്ല.

അഡ്വ. ടി. പി. എം. ഇബ്രാഹിം ഖാന്‍

(പ്രസിഡന്റ്, കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍)

നേട്ടങ്ങള്‍:

1. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്. വിദ്യാഭ്യാസ നയപ്രഖ്യാപനം വരുമ്പോള്‍ ഈ മാര്‍ക്കില്‍ വ്യത്യാസം ഉണ്ടാകാം. 2.സാമ്പത്തിക-വ്യവസായ വികസന രംഗത്ത് സുസ്ഥിരത കൊണ്ടുവന്നു. നല്ല ലക്ഷണമാണ്. ഇനിയും മുന്നോട്ടു പോകാനുണ്ട്.

3.വിദേശ നയം തരക്കേടില്ല. ഇനിയും കൂടുതല്‍ ഈ രംഗത്ത് ചെയ്യാനുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ട്.

4.അഴിമതി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതായി. കൂടുതല്‍ തുല്യപരിഗണനയില്‍ ഈ മേഖലയിലും ചെയ്യാനുണ്ട്. 5. സമുദായ സൗഹാര്‍ദ്ദരംഗത്ത് ഭാവി നടപടികളെ ആശ്രയിച്ച് മാര്‍ക്ക് മാറും. ഗ്രാമവികസനവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പ്രതീക്ഷ നല്‍കുന്നു.

കോട്ടങ്ങള്‍:

1.ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇനിയും ഏറെ പ്രവര്‍ത്തിക്കാനുണ്ട്. മുന്‍കരുതലുകളും തടയലുകളും ഈ രംഗത്തു വേണം. അതിപ്പോളില്ല. ചില സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നോക്കണം. അതു നടക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

Kerala

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.