തിരുവനന്തപുരം: കേന്ദ്രഫണ്ട് നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഫണ്ട് വിനിയോഗിച്ച് എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അതേസമയം കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ പലതും വകമാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി കേന്ദ്രം അനുവദിച്ച പണം മുഴുവന്‍ അവരുടെ പക്കല്‍ എത്തിയിട്ടില്ല.
കേന്ദ്രീകൃത പദ്ധതികള്‍ക്കായി യഥാസമയം നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിലും ഫോളോ അപ്പ് ചെയ്യുന്നതിലും അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: