Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച പോലീസ് അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:59 pm IST
in Kerala

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗുരുതര വീഴ്ചയുണ്ടായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അതേസമയം ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതില്‍ നിന്ന് അധ്യാപകസംഘടനകളെ ഒഴിവാക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍.

കണക്കുപരീക്ഷയില്‍ ചോദ്യം തയ്യാറാക്കിയവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യപ്പേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ സുജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ വാസുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

ചോദ്യങ്ങള്‍ പകര്‍ത്തിയതില്‍ സ്വകാര്യ ഏജന്‍സിക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനാലും ഗുരുതര കൃത്യവിലോപമുളളതിനാലും പോലീസോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനിലപാട്.

പ്ലസ്‌വണ്‍ ഭൂമിശാസ്ത്രപരീക്ഷക്ക് മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന പരാതി ഗൗരവതരമല്ലെന്നാണ് ഹയര്‍ സെക്കണ്ടറി ഡയറക്ടറായ എം.എസ്.ജയയുടെ നിലപാട്. അത് യാദൃച്ഛികമായതിനാല്‍ പരീക്ഷ വീണ്ടും നടത്തേണ്ടതില്ല.

11 മാര്‍ക്കിന്റെ അഞ്ചു ചോദ്യങ്ങളാണ് മോഡല്‍ ചോദ്യപേപ്പറില്‍ നിന്ന് ആവര്‍ത്തിച്ചത്. ആറുമാര്‍ക്കിന്റെ സമാന ചോദ്യവുമുണ്ട്. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പോര്‍ട്ടലിലെ ചോദ്യങ്ങള്‍ പകര്‍ത്തിയതിലൂടെ സംഭവിച്ചതാണിത്. കെഎസ്ടിഎ എന്ന ഇടതുപക്ഷ അധ്യാപകസംഘടനയാണ് മോഡല്‍ പരീക്ഷയ്‌ക്ക് ചോദ്യം തയ്യാറാക്കിയത്.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്കു കൈമാറും.

ഇതിനിടെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളെകുറിച്ചുള്ള പരാതികള്‍ വ്യാപകമാവുകയാണ്. പ്ലസ്ടു ജേര്‍ണലിസം പരീക്ഷയാണ് പുതുതായി വിവാദത്തിലായത്.

20ന് നടന്ന പ്ലസ്ടു ജേര്‍ണലിസം പരീക്ഷയില്‍ 14 മാര്‍ക്കിന്റെ ഒമ്പത് ചോദ്യങ്ങള്‍ പ്ലസ്‌വണ്‍ സിലബസില്‍ നിന്നായിരുന്നു. ഇതിന് പുറമെ 11ന് മാര്‍ക്കിനുള്ള മൂന്ന് ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുമാണ്.

പ്ലസ്ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇംഗ്ലീഷിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയതും വിവാദമായി. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കിയ ശേഷം അതിനെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങള്‍ എഴുതാനായിരുന്നു ചോദ്യം. മലയാളം പരീക്ഷയില്‍ ഇംഗ്ലീഷിലുള്ള ഭാഗം നല്‍കി ചോദ്യം ചോദിക്കുന്നത് ആദ്യ സംഭവമാണെന്ന് ചൂണ്ടികാട്ടപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.