ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എല്‍ഗാറിനെ പുറത്താക്കിയ ഗ്രാന്‍ഡ്‌ഹോമിന്റെ ആഹ്‌ളാദം
ഹാമില്‍ട്ടണ്‍ : കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ ഓള്‍ റൗണ്ട് മികവും കെയ്ന്‍ വില്ല്യംസണിന്റെ 176 റണ്‍സും ന്യൂസിലന്‍ഡിനെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ശക്തമായ നിലയിലെത്തിച്ചു.
ഒന്നാം ഇന്നിംഗ്‌സില്‍ 175 റണ്‍സ് ലീഡു വഴങ്ങിയ ദക്ഷിണാഫ്രക്ക നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. കീവിസിനെ വീണ്ടും ബാറ്റ് ചെയ്യിക്കാന്‍ 95 റണ്‍സ് കൂടി നേടണം.ക്യാപ്റ്റന്‍ ഡൂപ്ലെസിസും (15) ഡീകോക്കു(15)മാണ് ക്രീസില്‍.
വാലറ്റനിരക്കാരനായ ഡീ ഗ്രാന്‍ഡ്‌ഹോം അടിച്ചെടുത്ത 57 റണ്‍സിന്റെയും വില്ല്യംസണിന്റെ 176 റണ്‍സിന്റെയും പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 489 റണ്‍സ് നേടി.ഇതോടെ കിവീസിന് 175 റണ്‍സ് ലീഡായി.ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 314 റണ്‍സാണെടുത്തത്.
ഗ്രാന്‍ഡ്‌ഹോമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.ആറാം ഓവറില്‍ ഓപ്പണര്‍ എല്‍ഗാറിനെ അഞ്ചു റണ്‍സിന് പുറത്താക്കി.വാള്‍ട്ടിംഗ് ക്യാച്ചെടുത്തു.
ഏറെതാമസിയാതെ ആംലയും ഗ്രാന്‍ഡ്‌ഹോമിനുമുന്നില്‍ വീണു.19 റണ്‍സ്‌നേടിയ ആംലയെ പട്ടേല്‍ പിടികൂടി.ഡുമിനിയെ (13) പട്ടേല്‍ പറഞ്ഞുവിട്ടു.ബാവുമയെ മാറ്റ് ഹെന്റിയും വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്ക അഞ്ചിന് 59 റണ്‍സെന്നനിലയില്‍ തകര്‍ന്നു.
168 റണ്‍സെന്ന സ്വന്തം സ്‌കോറിന് ഇന്നിംഗ്‌സ് പുനരാരംഭിച്ച വില്ല്യംസണ്‍ 176 റണ്‍സിന് പുറത്തായി.ടെസ്റ്റ് ക്രിക്കറ്റില്‍ വില്ല്യംസണിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്.285 പന്തു നേരിട്ട വില്ല്യംസണ്‍ പതിനാറു ഫോറും മൂന്ന് സിക്‌സറും പൊക്കി.
ദക്ഷിണാഫ്രിക്കയുടെ പേസര്‍ മോര്‍ക്കല്‍ നൂറു റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി.റബാബ 122 റണ്‍സിന് നാലു വിക്കറ്റെടുത്തു
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
















