ഹരിപ്പാട്: പ്രശസ്ത കഥകളി നടന് രവീന്ദ്രനാഥ പൈ നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന രാവീന്ദ്രനാഥ പൈ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇടത്തരം വേഷങ്ങള്‍ പ്രത്യേകിച്ച് സ്ത്രീ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച നടനായിരുന്നു രവീന്ദ്രനാഥ പൈ. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ നിന്നുമാണ് അദേഹം കഥകളി അഭ്യസിച്ചത്.
















