Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം എംഎല്‍എ ഭൂമാഫിയയുടെ ആളെന്ന് വിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:27 pm IST
in Kerala

 

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കൈയ്യേറ്റത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിയേയും ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത വിഎസ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കു മറുപടി പറയാന്‍ എന്ന മട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സിപിഎമ്മിനെ ഞെട്ടിച്ചത്.

മൂന്നാറില്‍ ഭൂമാഫിയ സജ്ജീവമാണെന്നു വിഎസ് പറയുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഇങ്ങനെ, ഭൂമാഫിയ എന്നതു കൊണ്ട് എസ്. രാജേന്ദ്രന്‍ എംഎല്‍എയെയാണോ ഉദ്ദേശിക്കുന്നത് ? സംശയമുണ്ടോ എന്നു വിഎസ്സിന്റെ മറുപടി.

കൈയേറ്റമൊഴിപ്പിക്കാന്‍ മൂന്നാറിലെത്തുന്ന ദൗത്യസംഘത്തിന്റെ കാലുവെട്ടുമെന്നും ഉദ്യോഗസ്ഥരെ നാലുകാലില്‍ നടത്തിക്കുമെന്നും പറഞ്ഞ് തന്റെ ഭരണകാലത്ത് വെല്ലുവിളിച്ച ഭൂ മാഫിയ ഇന്നും സജീവമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി.എസ്. പറയുന്നു. അത്തരക്കാരെ സര്‍ക്കാര്‍ നിലയ്‌ക്കു നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എം. മണിയേയും എസ്. രാജേന്ദ്രനേയും ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനമെന്ന് വ്യക്തം. ഉദ്ദേശിച്ചതാരെയെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായിക്കാണും. അതിനനുസരിച്ച് മാധ്യമങ്ങള്‍ കടമ നിര്‍വഹിക്കണമെന്നും വി.എസ് നിര്‍ദ്ദേശിച്ചു.

വേണ്ടിവന്നാല്‍ ഒരിക്കല്‍കൂടി മൂന്നാറിലേക്ക് പോകും. മൂന്നാറിനെ രക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തയാറാണ്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജനതാത്പര്യം സംരക്ഷിക്കുന്നു. സര്‍ക്കാരും പാര്‍ട്ടിയും ഇദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കണം. നിയമവിരുദ്ധമായി കേരളത്തിന്റെ ഒരിഞ്ചുഭൂമി പോലും തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. രാജേന്ദ്രന്‍ കൈയേറ്റക്കാരനല്ലെന്നും ഭൂമിക്ക് പട്ടയമുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതിനു തൊട്ടു പുറകെയാണ് വി.എസിന്റെ രൂക്ഷവിമര്‍ശനം.

കൈയേറ്റക്കാര്‍ കേരളത്തിന്റെ താത്പര്യത്തിനല്ല നിലകൊള്ളുന്നത്. മൂന്നാറിലും പരിസരത്തും വന്‍ നിക്ഷേപമുള്ള ഭൂ മാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനത്തിനറിയാം. അവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വി.എസ് സര്‍ക്കാരുകള്‍ ഒത്തുകളിച്ചതുകൊണ്ടാണ് കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് സ്വന്തമാക്കാനായതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഉടന്‍ സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണം. സമയം വൈകിയാല്‍ സിവില്‍ കേസ് ഇല്ലാതാക്കാന്‍ എന്ത് ചെയ്യാമെന്നാകും കൊട്ടാരം സ്വന്തമാക്കിയ വ്യവസായി ആലോചിക്കുക. അതിനു മുന്‍പ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും വി.എസ് പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തി ആരംഭിച്ച വാര്‍ത്താസമ്മേളനത്തില്‍ മൂന്നാറിലെ ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വി.എസ് ഉന്നയിച്ചത്. 2002 മുതല്‍ താന്‍ മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിച്ചു. 2006ല്‍ അധികാരത്തിലെത്തിയപ്പോള്‍ ദൗത്യസംഘത്തെ നിയോഗിച്ച് ടാറ്റ അടക്കമുള്ളവര്‍ അനധികൃതമായി കൈയേറിയ ഭൂമി തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചു.

എന്നാല്‍, തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ അതെല്ലാം അട്ടിമറിച്ചു. ഭൂമി മുഴുവനും വീണ്ടും കൈയേറാന്‍ അവസരമൊരുക്കി. റിസോര്‍ട്ടുകളുടെതടക്കം 92 അനധികൃത കെട്ടിടങ്ങള്‍ തന്റെ ഭരണകാലത്ത് പൊളിച്ചുമാറ്റി. എന്നാല്‍, തിരിച്ചുപിടിച്ച ഒരേക്കര്‍ സ്ഥലമോ പൊളിച്ച ഒരു അനധികൃത കെട്ടിടമോ ചെന്നിത്തലയ്‌ക്ക് കാണിച്ചുതരാമോ എന്നും വി.എസ് ചോദിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.