പത്തനംതിട്ട: ശബരിമല അയ്യപ്പ ക്ഷേത്രനട പൈങ്കുനി ഉത്രം പൂജകള്‍ക്കായി ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ മുതല്‍ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ എന്നിവ നടക്കും.
പുതിയ കൊടിമര പ്രതിഷ്ഠയ്‌ക്കായി നിലവിലുണ്ടായിരുന്നത് നീക്കം ചെയ്തതിനാല്‍ ഈ വര്‍ഷം പത്ത് ദിവസത്തെ ഉത്സവാഘോഷങ്ങള്‍ ഇല്ല. പൂജകള്‍ പൂര്‍ത്തിയാക്കി 9ന്‌രാത്രി 10ന് അടയ്‌ക്കുന്ന നട വിഷുമഹോത്സവ ത്തിനായി 10ന് വൈകിട്ട് 5ന് വീണ്ടും തുറക്കും. പൂജകള്‍ കഴിഞ്ഞ് 18ന് നട അടയ്‌ക്കും.
സന്നിധാനത്തെ പുതിയ കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം ഏപ്രില്‍ 7ന് നടക്കും. രാവിലെ 10.45നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍. 5 ന് രാവിലെ ചെങ്ങന്നൂരില്‍ നിന്നും ആധാരശില ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടു പോകും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ലോഷയാത്ര സന്നിധാനത്തെത്തും. ജൂണ്‍ 25 നാണ് ശബരിമലയില്‍ പുതിയ സ്വര്‍ണ്ണക്കൊടിമരം പ്രതിഷ്ഠിക്കുക.
















