Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ.ശ്രീധരനും മോഹന്‍ലാലിനും ലെജന്‍ഡ് ഓഫ് കേരള പുരസ്‌ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:04 pm IST
in Kerala

കോട്ടയം: മെട്രോമാന്‍ ഇ.ശ്രീധരനും നടന്‍ മോഹന്‍ലാലും ജന്മഭൂമിയുടെ പ്രഥമ ലെജന്‍ഡ് ഓഫ് കേരള പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നിത്യത്തിലെത്തിയ മലയാളികളെന്ന നിലയിലാണ് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കുന്നതെന്ന് ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍.ഉമാകാന്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 28ന് വൈകിട്ട് അഞ്ചിന് കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ജന്മഭൂമിയുടെ പ്രഥമ സിനിമ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ഇതോടൊപ്പം സിനിമാ താരങ്ങള്‍, പിന്നണി ഗായകര്‍, ഹാസ്യതാരങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.

വിവിധ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പുല്ലാട് അജയകുമാര്‍ (കൃഷി), ടി.വി.അനില്‍കുമാര്‍ അമ്പാടി (ഗോരക്ഷ), കെ.ജി.മന്മഥന്‍ നായര്‍ (പ്രവാസി), കെ.എന്‍.അനന്തകുമാര്‍ (സേവനം), ആശ ശരത്ത് (സ്ത്രീശാക്തീകരണം) എന്നിവര്‍ക്ക് പ്രതിഭാശ്രീ പുരസ്‌ക്കാരവും നല്‍കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.നാരായണനെ ദേശബന്ധു പുരസ്‌ക്കാരം നല്‍കി ആദരിക്കും. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയേയും ആദരിക്കും. സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്കാരം സിനിമാ നിര്‍മാതാവ് ജി.സുരേഷ്‌കുമാറിന് സമ്മാനിക്കും.

ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ബാബു കൃഷ്ണകല, എസ്.വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കെ.എന്‍ അനന്തകുമാര്‍

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റേയും സായിഗ്രാമിന്റെയും സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറും. പാവങ്ങളുടെയും അശരണരുടെയും ഉന്നമനത്തിനായി 108 സേവന പദ്ധതികള്‍ ട്രസ്റ്റിന്റെ കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററുകള്‍ മുഖേന ഒന്നരലക്ഷത്തോളം പേര്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്തിട്ടുണ്ട്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നയാള്‍ എന്ന നിലയിലാണ് കെ.എന്‍. അനന്തകുമാറിനെ അവാര്‍ഡിന് പരിഗണിക്കുന്നത്.

കെ.ജി മന്മഥന്‍ നായര്‍

പ്രമുഖ അമേരിക്കന്‍ വ്യവസായിയും സംഘാടകനുമാണ് കെ.ജി. മന്മഥന്‍ നായര്‍. ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്റെ സ്ഥാപകനും സിഇഒ യുമാണ്. ഫൊക്കാന, കെഎച്ച്എന്‍എ തുടങ്ങിയ അമേരിക്കന്‍ മലയാളി സംഘടനയുടെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമാണ്. അമേരിക്കയില്‍ വ്യാപക ശൃംഖലയുള്ള ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ ഉടമയാണ്.

പി നാരായണന്‍

കേരളത്തിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനും. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍. ആര്‍ എസ് എസ് പ്രചാരകും ജനസംഘം സംസ്ഥാന സംഘടനാ സെക്രട്ടറിയും ആയിരുന്നു. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

 

 

ജി സുരേഷ് കുമാര്‍

മലയാള സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളിലൊരാളാണ് ജി സുരേഷ്‌കുമാര്‍. നിര്‍മ്മാതാവ്, സംഘാടകന്‍ എന്നീ നിലകളില്‍ മൂന്നു പതിറ്റാണ്ടായി സിനിമയില്‍ സജീവം. സിനിമാ രംഗത്തെ പ്രതിനന്ധി ഘട്ടങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി അടുത്ത ബന്ധം. ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് കള്‍ച്ചറള്‍ വെല്‍ഫയര്‍ ബോര്‍ഡ് പ്രഡിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.

ആശാ ശരത്

മലയാളത്തില്‍ അറിയപ്പെടുന്ന നര്‍ത്തകിയും സിനിമാ സീരിയല്‍ നടിയും ബിസിനസ് വനിതയുമാണ് ആശാ ശരത്. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൈരളി കലാകേന്ദ്രയുടെ അമരക്കാരി. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ കേന്ദ്രത്തില്‍ നൃത്തവും വാദ്യോപകരണങ്ങളും വര്‍ഷങ്ങളായി പഠിപ്പിച്ചുവരുന്നു.

 

ടി.വി അനില്‍കുമാര്‍

തിരുവന്‍വണ്ടൂര്‍ അമ്പാടി ഡയറിഫാമിന്റെ ഉടമ. കേരളത്തിലെ ആദ്യത്തെ ഹൈടെക് ഡയറി ഫാമായ ഇവിടെ 400 പശുക്കളെ സംരക്ഷിക്കുന്നു. മില്‍ക്ക് വെല്‍ഡിംഗ് മിഷന്‍ സ്ഥാപിതമായിട്ടുള്ള രാജ്യത്തെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേയും സ്ഥാപനമാണിത്.

 

 

പുല്ലാട് അജയകുമാര്‍

കാര്‍ഷികവൃത്തിക്ക് പുതിയ മുഖം നല്‍കുന്ന വ്യക്തി. എഴുമറ്റൂര്‍ ഗ്രാമത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തട്ടിട്ട് ഭൂമി സൃഷ്ടിച്ച് വിവിധതരം കൃഷിനടത്തി ശ്രദ്ധ നേടി. 17 ഏക്കര്‍ സ്ഥലത്ത് ഇതുപോലെ കൃഷി ചെയ്യുന്നു. വംശനാശം നേരിടുന്ന സസ്യജാലങ്ങളെ വളര്‍ത്തി പുതിയ തലമുറയ്‌ക്ക് പഠന ഗവേഷണത്തിന് അവസരം കൊടുക്കുന്നു. അപൂര്‍വ്വയിനം പശുക്കളുടെ സംരക്ഷണകേന്ദ്രവും ഇവിടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.