തിരുവനന്തപുരം: ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി വി.എസ്. അച്യുതാനന്ദന്‍. ടാറ്റയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ നടപടിയെടുക്കുകതന്നെയാണ് വേണ്ടത്.
വീണ്ടെടുക്കുന്ന ഭൂമിയില്‍ പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കുകയും പതിച്ചു കൊടുക്കാവുന്ന ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുകയും വേണം.
ഇതിനായി റവന്യൂ, പോലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്ന് വി എസ് പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു. വി എസിനെക്കാള്‍ ഭേദം ഉമ്മന്‍ചാണ്ടിയാണെന്ന് മണി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
















