ലക്‌നൗ: മുസ്ലിങ്ങളുടെ നമാസുമായി ഒരുപാട് സാമ്യതകള്‍ സൂര്യനമസ്‌ക്കാരത്തിനുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്ന് ദിവസത്തെ യോഗ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിസ്ലാമികമാണെന്ന് പറഞ്ഞ് യോഗയെയും സൂര്യനമസ്‌ക്കാരത്തെയും മുസ്ലിം സംഘടനകള്‍ എതിര്‍ക്കുകയായിരുന്നു. വിവിധ ജില്ലകളില്‍ ആയുഷ് മന്ത്രാലയമാണ് യോഗ മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
2014ന് മുമ്പ് ഇത്തരം യോഗ മഹോത്സവങ്ങള്‍ സംഘടിപ്പിച്ചാല്‍ അത് വര്‍ഗ്ഗീമായി ചിത്രീകരിച്ചേനേ. ആരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സൂര്യനമസ്‌ക്കാരത്തിന്റെ എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമാസുമായി ഏറെ സാമ്യമുണ്ടെന്ന് കാണാനാവും. രണ്ടും തമ്മിലുള്ള സാമ്യം അത്ഭുതകരമാണ്.
















