ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ രണ്ട് ഗ്ലാമര്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി. സിന്ധുവും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രിക്ക്.
ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ രണ്ട് സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം വന്നത്. എന്നാല്‍ 47 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഹൈദരാബാദ് താരം പി.വി. സിന്ധു മുന്‍ ലോക ഒന്നാം നമ്പറായ സൈന നെഹ്‌വാളിനെ കീഴടക്കി സെമിയിലേക്ക് കുതിച്ചു.
സ്‌കോര്‍: 21-16, 22-20. സെമിയില്‍ രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്‍ ആണ് സിന്ധുവിന്റെ എതിരാളി. ലോക രണ്ടാം നമ്പറും ഒന്നാം സീഡുമായ സ്‌പെയിനിന്റെ കരോലിന മാരിനും സെമിയിലെത്തി. നാലാം സീഡ് ജപ്പാന്റെ അകാനെ യമാഗുച്ചിയും അവസാന നാലിലെത്തി.
















