Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിക്കിന്റെ കരിനിഴലില്‍ ഐപിഎല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:57 am IST
inSports

ഹൈദരാബാദ്: വിവാദങ്ങളും ആവേശവും ഒരുപോലെ കത്തിക്കയറിയ ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കു ശേഷം ഇതാ ഇന്ത്യയില്‍ വീണ്ടും ക്രിക്കറ്റ് കാലം. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പത്താം സീസണ്‍ തുടങ്ങാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരങ്ങളുടെ പരിക്കു ആശങ്കയുണര്‍ത്തുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങള്‍ പരിക്കിന്റെ നിഴലിലാണ്. അവരില്‍ പലരും കളിക്കുമോ എന്നു തന്നെ സംശയം.

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദിലെ ആദ്യ മത്സരം കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനം. ഹൈദരാബാദ് സണ്‍റൈസേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.

എട്ട് ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ 60 കൡകള്‍. എട്ടുടീമുകള്‍ ഹോം എവേ അടിസ്ഥാനത്തിലാണ് പരസ്പരം കൊമ്പുകോര്‍ക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന രണ്ടു ടീമുകള്‍ തമ്മിലാണ് ഫൈനല്‍.

ലീഗ് മത്സരങ്ങള്‍ മേയ് 14ന് ദല്‍ഹി ഡെയര്‍ഡെവിള്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടത്തോടെ അവസാനിക്കും. 16 ന് ആദ്യ ക്വാളിഫയര്‍. 17ന് എലിമിനേറ്റര്‍ പോരാട്ടവും 19ന് രണ്ടാം ക്വാളിഫൈ. ഈ മത്സരങ്ങളുടെ വേദികള്‍ തീരുമാനിച്ചിട്ടില്ല. മെയ് 21ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റണ്ണേഴ്‌സപ്പ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, മുന്‍ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളാണ് പത്താം പതിപ്പില്‍ കിരീടത്തിനായി ഏറ്റുമുട്ടുന്നത്.

ബെന്‍ സ്റ്റോക്‌സ് കോടിപതി

ഇത്തവണത്തെ താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന സ്‌റ്റോക്‌സിനെ 14.5 കോടിരൂപയ്‌ക്ക് റൈസിങ് പൂനെ സൂപ്പര്‍ ജയന്റാണ് സ്വന്തമാക്കിയത്. യുവരാജ് സിങ്ങിനുശേഷം ഐപിഎല്‍ ചരിത്രത്തില്‍ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ബെന്‍ സ്‌റ്റോക്‌സിന് ലഭിച്ചത്. താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതും പൂനെ തന്നെ. 65.7 കോടി രൂപ മുടക്കി.

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ തന്നെ പേസര്‍ ടൈമള്‍ മില്‍സിനും വമ്പന്‍ തുക ലഭിച്ചു. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മില്‍സിനെ 12 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചത്. ഒരു ബൗളര്‍ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാദയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു കളിക്കാരന്‍. അഞ്ചുകോടി രൂപയ്‌ക്ക് റബാദ ദല്‍ഹിയിലെത്തി. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടും ഇതേ തുകയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഇരുവര്‍ക്കും യഥാക്രമം 1 കോടിയും 1.5 കോടിയുമായിരുന്നു അടിസ്ഥാന വില.

ഇത്തവണത്തെ ലേലത്തില്‍ ആകെ 350 കളിക്കാരായിരുന്നു. ആദ്യ ഘട്ടത്തില്‍ 108. ഇതില്‍ 33 പേരെ ടീമുകള്‍ സ്വന്തമാക്കി. രണ്ടാം ഘട്ടത്തിലും 33 കളിക്കാര്‍ വിറ്റുപോയി. ആകെ വിറ്റ 66ല്‍ 27 പേര്‍ വിദേശകളിക്കാര്‍.

കേരളത്തിന്റെ താരങ്ങള്‍

മലയാളി താരം ബാസില്‍ തമ്പിയും മികച്ച നേട്ടമുണ്ടാക്കി. 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമ്പിയെ 85 ലക്ഷത്തിന് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. സഞ്ജു സാംസണെ ദല്‍ഹി ഡെയര്‍ ഡെവിള്‍സും സച്ചിന്‍ ബേബിയെ റോയല്‍ ചലഞ്ചേഴ്‌സും നിലനിര്‍ത്തുകയും ചെയ്തു.

ബാസില്‍ തമ്പി

അതേസമയം ഇഷാന്ത് ശര്‍മ്മ, ഇര്‍ഫാന്‍ പഠാന്‍, പ്രഗ്യാന്‍ ഓജ, ചേതേശ്വര്‍ പൂജാര, പര്‍വേസ് റസൂല്‍, ആര്‍.പി. സിങ് എന്നിവരെ വാങ്ങാനും ആളുണ്ടായില്ല. ദക്ഷിണാഫ്രിക്കയുടെ മികച്ച സ്പിന്നറായ ഇമ്രാന്‍ താഹിറിനും ആവശ്യക്കാരുണ്ടായില്ല. പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് താഹിറിനെ ടീമിലെടുത്തു. പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ മിച്ചല്‍ മാര്‍ഷിന് പകരക്കാരനായിട്ടാണ് താഹിറിനെ പൂനെ സ്വന്തം പടയിലെടുത്തത്.

പരിക്കിന്റെ കളി

മാര്‍ഷിന് പുറമെ മറ്റു ചിലരും പരിക്കും വ്യക്തിപരമായ കാരണങ്ങളാലും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജെ.പി. ഡുമ്‌നി, ക്വിന്റണ്‍ ഡി കോക്ക്, റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍, പൂനെയുടെ ആര്‍. അശ്വിന്‍ എന്നിവരാണ് പിന്മാറിയവരില്‍ പ്രമുഖര്‍. രാഹുലിന് തോളിനേറ്റ പരിക്കും അശ്വിന് ആന്ത്രവീക്കവുമാണ് തിരിച്ചടിയായത്. ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും നായകന്‍ വിരാട് കോഹ്‌ലിക്കും ഐപിഎല്‍ നഷ്ടമാകുമെന്നാണ് സൂചന.

കെ.എല്‍. രാഹുല്‍

ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഫീല്‍ഡിങ്ങില്‍ തോളെല്ലിനു പരിക്കേറ്റതാണ് കോഹ്‌ലിയുടെ കാര്യവും സംശയത്തിലാക്കിയത്. കൂടാതെ മറ്റു ചില താരങ്ങളുടെ പങ്കാളിത്തവും സംശയത്തില്‍. ഇന്ത്യന്‍ താരങ്ങളായ മുരളി വിജയ്, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, സണ്‍റൈസേഴ്‌സിന്റെ മുസ്താഫിസുര്‍ റഹ്മാന്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഗുജറാത്ത് ലയണ്‍സിന്റെ ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയവരും പരിക്കിന്റെ പിടിയിലാണ്.

ആര്‍. അശ്വിന്‍

ഇവരില്‍ പലര്‍ക്കും ആദ്യ ചില മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് സൂചന. അതിനിടെ രവീന്ദ്ര ജഡേജയോടും ഉമേഷ് യാദവിനോടും ഐപിഎല്ലിലെ ആദ്യ രണ്ട് ആഴ്ചയിലെ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ പരമ്പരകള്‍ക്ക് ശേഷം ഐപിഎല്ലിലും കളിക്കുന്നത് കായികക്ഷമത കുറക്കുമെന്നാണ് ബിസിസിഐ മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.