Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നവതി നവനീതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:39 am IST
inVaradyam

 

പടിക്കല്‍ കാത്തുനില്‍ക്കുന്നൂ

പരമേശ്വര വൈഭവം,

പവിത്രം പ്രണമിച്ചീടാം

പരമാഹ്ലാദ വായ്‌പ്പൊടേ

നവതിപ്രായമെന്നാലും

നവനീതത്വമെപ്പൊഴും,

അമന്ദ മന്ഥനാനന്ദ-

മാത്മാര്‍പ്പണ തപഃഫലം

‘ഇതുഞാനല്ലല്ലെനിക്കല്ല-

ല്ലിത് രാഷ്‌ട്രാര്‍ത്ഥമൊക്കെയും’

ഇതിനപ്പുറമുണ്ടെന്നാല്‍

അതാക്കും ലക്ഷ്യബിന്ദുവും

അവിടെത്തേണ്ട ദൗത്യത്തി-

ന്നരക്കച്ച മുറുക്കിയി-

ട്ടഗ്രഗാമിത്വമേല്‍ക്കുമ്പോ-

ളയുതം ചേരുമൊപ്പമേ.

ആഗമക്കാതലാ ലക്ഷ്യം

രാമകൃഷ്ണാര്‍ദ്ര വീക്ഷണം

കേശവശ്രേഷ്ഠ നിഷ്ഠ, ശ്രീ-

മാധവത്തത്ത്വ ദര്‍ശനം.

പൂണൂല്‍ച്ചരട് നാരാക്കി-

സ്സമൂഹത്തെക്കൊരുക്കയും,

വെറും നൂലാണ് ഞാനെന്ന

വിനീതത്വം വരിക്കയും,

വിജ്ഞാനജ്ഞാന വിദ്വത്വം

വിചാരത്തില്‍ പകര്‍ത്തിയും,

കര്‍മ്മമേ ധര്‍മ്മമെന്നുള്ള

ഗീതാ തത്ത്വം മുഴക്കിയും,

അറിഞ്ഞതൊക്കെയപ്പപ്പോ-

ളെല്ലാര്‍ക്കും പങ്കുവെക്കയും,

അറിവിന്നാഴിതീരത്തേ-

ക്കാവാഹിച്ചു നയിക്കയും,

വേദവേദാന്ത സര്‍വ്വസ്വം

ഗ്രന്ഥപൂജയ്‌ക്കുമപ്പുറം-

ജീവിതത്തില്‍ പകര്‍ത്തീടാന്‍

പ്രേരിപ്പിച്ചു ലസിക്കയും,

ഭക്തിയെ യുക്തിയാലെന്നും

ചാണക്കല്ലിലുരയ്‌ക്കയും,

സക്തിയില്ലാത്ത വ്യക്തിത്വം

സമഷ്ടിക്കു കൊടുക്കയും.

കര്‍മ്മമിങ്ങനെ നീളുമ്പോ-

ളറിയുന്നു മഹാമതേ,

ശങ്കരത്വം, വിവേകാന-

ന്ദാനന്ദം ചേര്‍ന്നു നില്‍പ്പതും,

മാധവം കേശവംപൂണ്ട

മഹാ ശക്തിപ്രചോദനം

ഒരാളിലൊരുമിക്കുന്നി-

ങ്ങദ്വൈതാകാശ ഹര്‍ഷമായ്.

അനാദ്യന്ത പ്രവാഹത്തിന്‍

സനാതന പയഃപഥം

അതിലെക്കമ്ര നക്ഷത്ര-

ക്കര്‍മ്മ ജ്ഞാന വെളിച്ചമേ!

നമസ്‌കരിപ്പൂ പാദത്തില്‍

സംസ്‌കാരക്കാവലേ, മുനേ!

നമസ്‌കരിപ്പൂ, സാഷ്ടാംഗം

സനാതന സ്വരൂപമേ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.