കൊച്ചി: മുൻമന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് കാരണമായ ടെലിഫോണ്‍ വിവാദ കേസില്‍ സ്വകാര്യ ടിവി ചാനൽ ചാനൽ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസിൽ പ്രതികൾ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്നും ഹൈക്കോടതി അറിയിച്ചു.
ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. ഞായറാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാമെന്ന് സമ്മതിച്ച പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിച്ചെന്ന് ഡിജിപി പറഞ്ഞു. അതേസമയം, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ചാനലിലെ സിഇഒ ഉള്‍പ്പടെ ഒമ്പതു പേരാണ് കേസിലെ പ്രതികള്‍. ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാനലിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ജീവനക്കാരില്‍ നിന്ന് മൊഴി എടുത്തിട്ടുണ്ട്.















