Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴിലാളികളുടെ വിമോചനത്തിന് ‘വികാസ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:49 pm IST
in Vicharam

വിവിധ മേഖലകളിലെ തൊഴില്‍ സുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ ലഘൂകരിക്കുന്നതിനും യുക്തിസഹജമാക്കുന്നതിനും ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി ഒരു ചട്ടം നിലവില്‍ വരികയാണ്. പ്രസ്തുത ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ഏകീകരണവ്യവസ്ഥകള്‍ക്ക് വിധേയമായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികള്‍ക്ക് രാജ്യത്ത് എല്ലായിടത്തും സാമൂഹ്യ സുരക്ഷാ നമ്പര്‍ നല്‍കേണ്ടതാണ്. പ്രസ്തുത നമ്പര്‍ ഇനിമേല്‍ വിശ്വകര്‍മ്മ കാര്‍മ്മിക് സുരക്ഷ ഖാത്താ (വികാസ്) എന്ന് അറിയപ്പെടും. മേല്‍ ചട്ടപ്രകാരം നിലവിലുള്ള വെല്‍ഫയര്‍ ഫണ്ടുകളും തൊഴിലാളികളും തൊഴില്‍ ദാതാക്കളും ഫണ്ടിലേക്ക് നല്‍കുന്ന തുകയും, നിര്‍മ്മിതാക്കള്‍ അടയ്‌ക്കുന്ന സെസ്സും ക്രമീകരണങ്ങള്‍ക്ക് വിധേയമായി കേന്ദ്രസര്‍ക്കാര്‍ പുനക്രമീകരിക്കും.

ഭാരതത്തില്‍ ഏറ്റവും അധികം ചൂഷണത്തിന് വിധേയരാകുന്നവരാണ് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. സംഘടിത മേഖലകളിലെ തൊഴിലാളികളെക്കാള്‍ വളരെക്കൂടുതലാണ് അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ഈ വിഭാഗം തൊഴിലാളികളുടെ കണക്കുകള്‍പോലും അവ്യക്തമാണ്. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളില്‍നിന്ന് മാസവരിയും പാര്‍ട്ടിലെവിയും കൈക്കലാക്കുകയല്ലാതെ ഇടതു സംഘടനകള്‍ ഇവരുടെ ക്ഷേമത്തിനായി യാതൊരു കര്‍മ്മ പദ്ധതികളും മുന്നോട്ടുവയ്‌ക്കാറില്ല. എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി മാറേണ്ടിവരുന്ന തൊഴിലാളികളെ ഈ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാക്കിക്കൊണ്ടിരിക്കുന്നു.

വിവിധ പഠനങ്ങള്‍ ഇന്ത്യന്‍ ജനസംഖ്യയുടെ മുപ്പത്തിയഞ്ച് ശതമാനത്തോളം സംഘടിത, അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ ഉടമകളില്‍ നിന്നും ഇടത്തരക്കാരില്‍നിന്നും ഇവര്‍ അനുഭവിക്കേണ്ടിവരുന്ന വ്യഥകള്‍ വിവരണാതീതമാണ്. നിലവിലുള്ള തൊഴില്‍ സംരക്ഷണ നിയമങ്ങളുടെ പരിരക്ഷകളിലേക്ക് എത്തുവാന്‍ ഇവരില്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും കഴിയുന്നില്ല. ഈ തൊഴിലാളികള്‍ക്ക് നാളിതുവരെ തൊഴില്‍ സുരക്ഷ എന്നതുതന്നെ അന്യമാണ്. ഇവരുടെ സാമൂഹ്യസുരക്ഷ എന്നത് ചര്‍ച്ചപോലും ചെയ്യപ്പെട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനംഎന്ന സന്ദേശത്തില്‍ ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കുന്ന കേന്ദ്രഗവണ്‍മെന്റ് സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷക്കായി വിശ്വര്‍മ്മാ കാര്‍മ്മിക് സുരക്ഷാ ഖാത്താ (വികാസ്)എന്ന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.

‘വികാസ്’ പദ്ധതിപ്രകാരമുള്ള സാമൂഹ്യ സുരക്ഷ നിലവില്‍വരുന്നതോടെ എല്ലാ തൊഴില്‍ ഉടമകളും തൊഴിലാളികളും പ്രത്യേക രജിസ്‌ട്രേഷന്റെ കീഴില്‍വരും. ഇതില്‍ സംഘടിതമേഖലയും അസംഘടിതമേഖലയും ഉള്‍പ്പെടും. തൊഴിലാളികള്‍ക്ക് നല്‍കുന്ന വിശ്വകര്‍മ്മ കാര്‍മ്മിക് സുരക്ഷാ നമ്പര്‍ അവരവരുടെ ആധാറുമായി ബന്ധിപ്പിക്കും. തൊഴില്‍ ഉടമകള്‍ മാറിയാലും തൊഴിലാളികളുടെ നമ്പരില്‍ മാറ്റം ഉണ്ടായിരിക്കുകയില്ല. തൊഴില്‍ സാമൂഹ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് തൊഴില്‍ ഉടമയ്‌ക്കും തൊഴിലാളികള്‍ക്കും നല്‍കുന്നതിനുള്ള വ്യവസ്ഥകളും ചട്ടത്തിലുണ്ട്. തൊഴിലാളികള്‍ക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതിയില്‍ ദേശീയ സാമൂഹ്യ സുരക്ഷാ കൗണ്‍സില്‍ രൂപീകരിക്കും. ഈ കൗണ്‍സിലിന് താഴെ കേന്ദ്ര തൊഴില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ‘സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്യൂരിറ്റി’ സ്ഥാപിക്കും. ദേശീയ കൗണ്‍സിലിനെ സഹായിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക നിര്‍വാഹ സമിതിയും ഉണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി അദ്ധ്യക്ഷനായി സംസ്ഥാന ബോര്‍ഡുകളും സ്ഥിരം സമിതികളും രൂപീകരിക്കും. സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ബനിഫിറ്റ് കൗണ്‍സില്‍ സ്ഥാപിക്കും.

കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വികസന പദ്ധതികള്‍ പല സംസ്ഥാന സര്‍ക്കാരുകളും രാഷ്‌ട്രീയ പ്രേരിതമായി അട്ടിമറിക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ കേന്ദ്രതലത്തില്‍ ഒരു ഉപദേശകസമിതിയും സംസ്ഥാനതലത്തില്‍ ഒന്നില്‍ക്കൂടുതല്‍ ഉപദേശകസമിതികളും രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ചട്ടം നിഷ്‌കര്‍ഷിക്കുന്നു. കൂടാതെ സാമൂഹ്യ സുരക്ഷാ സംഘടനകളുടെ ഭരണതലപ്പത്ത് റഗുലേറ്റര്‍ ജനറല്‍ ഓഫ് സോഷ്യല്‍ സെക്യൂരിറ്റിയും, കേന്ദ്രബോര്‍ഡിന് ഡയറക്ടര്‍ ജനറലും ഉണ്ടാകും. ഓരോ സംസ്ഥാനത്തും സാമൂഹ്യ സുരക്ഷാ കമ്മീഷണറെയും നിയമിക്കും. കേന്ദ്രബോര്‍ഡിനും സംസ്ഥാന ബോര്‍ഡുകള്‍ക്കും തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്ന തൊഴില്‍ ഉടമകളെ വിളിച്ചുവരുത്തി രേഖകള്‍ പരിശോധിക്കുന്നതിനും തെളിവിടുക്കുന്നതിനും ഉള്‍പ്പെടെയുള്ള അധികാരം നല്‍കി അവയെ സിവില്‍ക്കോടതിയുടെ തത്തുല്യമായ പദവിയിലേക്ക് ഉയര്‍ത്തുന്നതിനും ചട്ടം വ്യവസ്ഥചെയ്യുന്നു. സംസ്ഥാന ബോര്‍ഡുകള്‍ സംസ്ഥാനത്തുടനീളം തദ്ദേശിയ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷക്കായി തൊഴില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പ്രസ്തുത സഹായകേന്ദ്രങ്ങള്‍, വിവരങ്ങള്‍ ലഭ്യമാക്കല്‍, തൊഴിലാളികളെ ചേര്‍ക്കല്‍, അപേക്ഷകള്‍ സ്വീകരിക്കല്‍, വിഹിതം അടയ്‌ക്കല്‍, ആനുകൂല്യങ്ങള്‍ വിതരണം ചെയ്യല്‍, പരാതികള്‍ സമര്‍പ്പിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും വ്യവസ്ഥയുള്ളത് ചൂഷണം ചെയ്യുന്ന ഇടനിലക്കാരില്‍നിന്നുള്ള മോചനത്തിന് തൊഴിലാളികളെ സഹായിക്കും.

എല്ലാ സംസ്ഥാനത്തും സാമൂഹ്യസുരക്ഷനിധിയും ഗ്രാറ്റുവിറ്റിനിധിയും ഏര്‍പ്പെടുത്തുകയും അതിനെ ‘വികാസു’മായി യോജിപ്പിക്കുകയും ചെയ്ത് തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും അവരവരുടെ വിഹിതം അടയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സാമൂഹ്യ സുരക്ഷാനിധിയിലേക്ക് തൊഴില്‍ ഉടമ അടയ്‌ക്കേണ്ട വിഹിതം വേതനത്തിന്റെ 17.5 ശതമാനവും, സംഘടിതമേഖലയിലെ തൊഴിലാളികള്‍ അടയ്‌ക്കേണ്ടത് 12.5 ശതമാനവും ആണ്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ശമ്പളം നിലവിലുള്ള നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയേക്കാള്‍ കൂടുതലാണെങ്കില്‍ അവര്‍ 12.5ശതമാനം അടയ്‌ക്കണം. സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ മാസവരുമാനത്തിന്റെ 20 ശതമാനവും, തൊഴിലുടമയും തൊഴിലാളിയും ഒരാള്‍തന്നെയാണെങ്കില്‍ ആകെ വരുമാനത്തിന്റെ 12.5 ശതമാനവും അടയ്‌ക്കേണ്ടതാണ്. മിനിമം വേതനത്തില്‍ കുറവ് മാസവരുമാനമുള്ള തൊഴിലാളി ഒന്നും അടയ്‌ക്കേണ്ടതില്ല. ഗ്രാറ്റുവിറ്റി നിധിയിലേക്ക് തൊഴില്‍ ഉടമ വേതനത്തിന്റെ രണ്ട് ശതമാനം തുക അടയ്‌ക്കണം. കരാര്‍ തൊഴിലാളികള്‍ക്കും അല്ലാത്തവര്‍ക്കും ഗ്രാറ്റുവിറ്റി നല്‍കണം എന്ന വ്യവസ്ഥ ഭാരതീയ തൊഴിലാളികള്‍ നാളിതുവരെ അനുഭവിച്ചിരുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാനാകും എന്നതില്‍ സംശയമില്ല.

കെട്ടിട നിര്‍മ്മാണതൊഴിലാളികള്‍ക്കും മറ്റുനിര്‍മ്മാണ തൊഴിലാളികള്‍ക്കും ബീഡി തൊഴിലാളികള്‍ക്കും ഖനനമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, ഓഡിയോ വിഷ്വല്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കേന്ദ്രത്തിലും സംസ്ഥാനങ്ങളുലും വ്യത്യസ്ത തൊഴിലാളി ക്ഷേമനിധികള്‍ നടപ്പിലാക്കുന്നതിനും ‘വികാസ്’ വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷക്കുള്ള പദ്ധതികള്‍ ദേശീയ സമിതിയുമായി ആലോചിച്ച് കേന്ദ്രം പ്രഖ്യാപിക്കും. ഏതങ്കിലും തരത്തിലുള്ള തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക പദ്ധതികള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് ദേശീയ സമിതിയുമായി ആലോചിച്ച് നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളും ചട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പെന്‍ഷന്‍ പദ്ധതി, പ്രോവിഡന്റ് ഫണ്ട് പദ്ധതി, രോഗികളായ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി, പ്രസവാനുകൂല്യ പദ്ധതി, ജോലിക്കിടയില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള പദ്ധതി, കിടപ്പിലാകുന്ന തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതി, ആശ്രിതര്‍ക്കുള്ള പദ്ധതി, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, തൊഴില്‍ നിലച്ചാല്‍ തൊഴിലില്ലായ്‌മ വേതനം നല്‍കുന്നതിനുള്ള പദ്ധതി, അന്താരാഷ്‌ട്ര തൊഴിലാളി പെന്‍ഷന്‍ പദ്ധതി എന്നിവയും കേന്ദ്രതലത്തില്‍ ഉണ്ടാകുമെന്ന് ‘വികാസ്’ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം പ്രസ്തുത പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ അവ ഏപ്രില്‍ 15നുള്ളില്‍ ൗെവെശഹ.ൃേശുമവേശ@ിശര.ശി എന്ന മെയില്‍ ഐഡിയില്‍ നല്‍കേണ്ടതാണ്.

(ബിജെപി ആര്‍ട്ടിസാന്‍സ് സെല്‍സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.