ഹൈദരാബാദ്:ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇടക്കാല നായകനായി നിയമിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് വാട്‌സണെ ഇടക്കാല നായകനാക്കിയത്.
നിലവിലുളള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്ന് ഇവിടെ നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വാട്‌സന്‍ നയിക്കും.
പരിക്കേറ്റ ഡിവില്ലേഴ്‌സിനെ ഉദ്ഘാടന മത്സരത്തില്‍ ഇറക്കില്ലെന്ന് റോയല്‍ കോച്ച് ഡാനിയല്‍ വെറ്റോറി വ്യക്തമാക്കി.
ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ഡിവില്ലേഴ്‌സിനെ കളത്തിലിറക്കുമെന്നു വെറ്റോറി വെളിപ്പെടുത്തി.
തിങ്കളാഴ്ച പരിശീനത്തിനിടയക്ക് പരിക്കേറ്റ ബാറ്റ്‌സ്മാന്‍ സര്‍ഫാറസ് ഖാന്‍ ഈ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ഉപദേഷ്ടാവായി കോഹ്‌ലി ടീമിനൊപ്പം സഞ്ചരിക്കുമെന്ന് റോയല്‍ ടീമിന്റെ ചെയര്‍മാന്‍ അമൃത് തോമസ് പറഞ്ഞു
















