ജനീവ: ലോകാരോഗ്യ സംഘടനയുടെ പുതിയ ഡയറക്ടര്‍ ജനറലായി മുന്‍ എത്യോപ്യന്‍ മന്ത്രി ടെഡ്രോസ് അഡനോം തെരഞ്ഞെടുക്കപ്പെട്ടു.
ജനീവയില്‍ നടക്കുന്ന ഏഴുപതാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. 2007 മുതല്‍ ഡബ്ല്യൂഎച്ച്ഒ മേധാവിയായിരുന്ന മാര്‍ഗരറ്റ് ചാനിന്റെ പിന്‍ഗാമിയായിട്ടാണ് അഡനോം എത്തുന്നത്.
ജൂലൈ ഒന്നിന് 52 വയസുകാരനായ അഡനോം ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറലായി സ്ഥാനമേല്‍ക്കും. അഞ്ചുവര്‍ഷമാണ് കാലാവധി.
2005-2012 കാലഘട്ടത്തില്‍ എത്യോപ്യയുടെ ആരോഗ്യമന്ത്രിയായിരുന്ന അഡനോം 2012-2016 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: