ചേര്‍ത്തല: വയലാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി ഗുണഭോക്താക്കള്‍ക്കായുള്ള ജലസംഭരണി വിതരണം അലങ്കോലപെട്ടു. വിതരണത്തിനായെത്തിച്ച ജലസംഭരണികള്‍ ഗുണമേന്മയില്ലാത്തതാണെന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയതോടെയാണ് വിതരണം നിര്‍ത്തി ടാങ്കുകള്‍ തിരികെ കയറ്റിയയച്ചത്.
2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നുലക്ഷത്തിന് ടാങ്കുകള്‍ വാങ്ങിയത്. ഇതിനായി 200 ഗുണഭോക്താക്കളാണ് 370 രൂപാ ഗുണഭോക്തൃവിഹിതം അടച്ചിരുന്നു.
ഗുണമേന്മയില്ലാത്ത സാമഗ്രികള്‍ നല്കി കബളിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് വിമര്‍ശനം. തീര്‍ത്തും ഉപയോഗ ശൂന്യമായ സംഭരണിയാണ് വിതരണത്തിനു കൊണ്ടുവന്നതെന്നായിരുന്നു പരാതി. സര്‍ക്കാര്‍ അംഗീകൃത കമ്പനിക്കാണ് സംഭരണി വിതരണത്തിനായുള്ള കരാര്‍ നല്കിയത്. വിതരണം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ രാഷ്‌ട്രീയ അട്ടിമറിയാണെന്ന് പ്രസിഡന്റ് ആരോപിച്ചു.
















