ഇരവിപുരം:സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കാറില്‍ വന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കൊട്ടിയം ആനക്കുഴി പനവിള ഹൗസില്‍ ഷാഹിനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പിണക്കല്‍ ജംഗ്ഷനിലായിരുന്നു സംഭവം. കാറില്‍ വന്ന ഷാഹിനെ ബൈക്ക് കുറുകെ വെച്ച് കാര്‍ തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സാജനാണ് ഷാഹിനെ അക്രമികളില്‍നിന്ന് രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിലെത്തിച്ചത്. ഇരവിപുരം പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
















