തിരുവനന്തപുരം: നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സബ്ബ് കളക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ മന്ത്രിസഭായോഗം നിശ്ചയിച്ചു.
ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്ബ് പ്ലാന്‍, ട്രൈബല്‍ സബ്ബ് പ്ലാന്‍ പദ്ധതികളുടെ ആസൂത്രണവും മേല്‍നോട്ടവും, ഈ പദ്ധതികളുടെ കീഴിലുള്ള ബൃഹദ് പദ്ധതികളുടെ നിര്‍വ്വഹണം, ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട് നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം എന്നിവ ഇവരുടെ ചുമതലയില്‍പ്പെടും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികളുടെ ആസൂത്രണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നതിന് ഇവരെ ജില്ലാ ആസൂത്രണ കമ്മിറ്റികളില്‍ പ്രത്യേക ക്ഷണിതാക്കളാക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലുമുള്ള മേല്‍നോട്ടവും ഇവരുടെ ചുമതലകളില്‍പ്പെടും.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയ്‌ക്ക് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
















