തിരുവനന്തപുരം: പോലീസ് ഇടപെടലുകള്‍ തുടര്‍ച്ചയായി സര്‍ക്കാരിന് തലവേദനയാകുന്ന സാഹചര്യത്തില്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനാവും. പോലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം.
1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ സിഎസ്എഫ് ഡയറക്ടര്‍ ജനറലായും കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിപിഎം വേട്ടയാടിയ രമണ്‍ ശ്രീവാസ്തവയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡിജിപിയാക്കി. 2006ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ രമണ്‍ ശ്രീവാസ്തവയെ തുടരാന്‍ അനുവദിച്ചു.
















