തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊല ആസൂത്രിതമായാണ് നടപ്പാക്കിയതെന്ന് പ്രതി കേഡല്‍ ജീന്‍സണിന്റെ മൊഴി. നാടിനെ നടുക്കിയ കൂട്ടകൊല നടത്തുന്നതിന് മാസങ്ങള്‍ നീണ്ട ആസൂത്രണം വേണ്ടി വന്നെന്ന് വ്യക്തമാക്കിയ കേഡല്‍ വീട്ടില്‍ നേരിട്ട അവഗണനയാണ് കൊലയ്‌ക്ക് കാരണമെന്നും മൊഴി നല്‍കി.
തന്റെ പിതാവിനെ തന്നെയാണ് ഇയാള്‍ ആദ്യം കൊല്ലാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. ആഭിചാരമെന്നത് പുകമറമാത്രമാണെന്നും അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാള്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.
കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനശാസ്ത്ര വിദഗ്ധനും പറഞ്ഞു.
















