ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയശേഷം 5400 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം ആദായനികുതി വകുപ്പ് കണ്ടെത്തിയതായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി രാജ്യസഭയില്‍ പറഞ്ഞു.
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പതിനെട്ടു ലക്ഷം പേരുടെ ആദായ നികുതി റിട്ടേണുകള്‍ അവരുടെ നിക്ഷേപവുമായി പൊരുത്തപ്പെടുത്തില്ലെന്ന് കണ്ടെത്തി. നോട്ടു നിരോധന കാലത്തെ നിക്ഷേപം റിസര്‍വ് ബാങ്ക് പരിശോധിച്ചുവരുകയാണ്. പരിശോധന പൂര്‍ത്തിയായാലുടന്‍ നിക്ഷേപത്തുക പുറത്തുവിടുമെന്ന് ജെയ്റ്റിലി പറഞ്ഞു.
















