ഫരീദാബദ്: രാജ്സ്ഥാനിലെ ബിക്‌നേര്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഫരീദാബാദിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡു നടത്തി. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ സഹായിയായ കോണ്‍ഗ്രസ് എംഎല്‍എയുടെ സഹോദരനുള്‍പ്പെടെയുളളവരുടെ വസതികളിലാണ് റെയ്ഡ് നടത്തിയത്.
ഈ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് രാജസ്ഥാന്റെ വിവിധ സ്ഥലങ്ങളില്‍ നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാദ്രയ്‌ക്ക് ബിക്‌നേറില്‍ ഭൂമിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് പുലര്‍ത്തിപ്പോന്നത്.
2012ല്‍ ഐഎഎസ് ഓഫീസറായ അശോക് ഖെംക, റോബര്‍ട്ട് വാദ്രയുടെ കമ്പനിയും ഡിഎല്‍എഫുമായി നടത്തിയ ഭൂമി ഇടപാടിന്റെ പോക്കുവരവ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്ന് ഡിഎല്‍എഫ് വ്യക്തമാക്കി.
നേരത്തെ ആദായനികുതി വകുപ്പ് റോബര്‍ട്ട് വാദ്രയുടെ കമ്പനിക്ക് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ
ജനുവരിയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ 374.44 ഹെക്ടര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയിരുന്നു. നിയമപരമല്ലാതെ സ്വകാര്യ വ്യക്തികള്‍ക്കാണ് ഈ ഭൂമി നല്‍കിയിരിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ പോക്കുവരവ് റദ്ദാക്കിയത്.
















