ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വിപണി വില അടിസ്ഥാനമാക്കി എല്ലാ ദിവസവും ഇന്ധന വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. മെയ് ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ചു പ്രധാന നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ഇന്ധന വില്‍പ്പനയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനം നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളാണ് പോണ്ടിച്ചേരി, വിശാഖപട്ടണം, ഉദയ്‌പൂര്‍, ജംഷഡ്പൂര്‍, ചണ്ഡീഗഡ് എന്നീ നഗരങ്ങളില്‍ പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്.
















