പോണ്ടിച്ചേരി: പോണ്ടിച്ചേരിയിൽ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. മേയ് ഒന്നുമുതല്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കണമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ഡി. സുന്ദരേശ്വന്‍ അറിയിച്ചു.
എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍ നിന്നു 100 രൂപ പിഴയിടാക്കാനും തീരുമാനിച്ചു. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കിൽ 300 രൂപ പിഴയിടാക്കുമെന്നും സുന്ദരേശ്വരന്‍ പറഞ്ഞു.
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെന്നും സുന്ദരേശ്വന്‍ കൂട്ടിച്ചേർത്തു.
















