ന്യൂദല്‍ഹി: വിനോദ-വാര്‍ത്താ വെബ്സൈറ്റായ സ്‌കൂപ് വൂപ് സഹസ്ഥാപകന്‍ സുപര്‍ണ് പാണ്ഡെക്കെതിരെ ലൈംഗിക ആരോപണം. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
യുവതിയുടെ പരാതിയില്‍ ദല്‍ഹി വസന്ത്കുഞ്ച് പോലീസ് കേസെടുത്തു.തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ആഭാസകരമായ വിഡിയോകള്‍ അയക്കുകയും ചെയ്തതായി യുവതി പരാതിയില്‍ വ്യക്തമാക്കി. മോശം പെരുമാറ്റത്തെക്കുറിച്ച് അറിവുണ്ടായിട്ടും സുപര്‍ണിനെതിരെ സ്ഥാപനം നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
















