ന്യൂദല്‍ഹി: ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലിന് വ്യാഴാഴ്ചയാണ് രാഷ്‌ട്രപതി അംഗീകാരം നല്‍കിയത്. ജി.എസ്.ടി സംബന്ധിച്ച ബില്ലുകള്‍ നേരത്തെ ലോക്സഭയിലും രാജ്യസഭയിലും പാസായിരുന്നു.
കേന്ദ്ര ചരക്ക്-സേവന നികുതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ജി.എസ്.ടി. ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍, സംയോജിത ജി.എസ്.ടി. ബില്‍ എന്നിവക്കാണ് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഇൗ വര്‍ഷം ജൂലൈ 1ന് തന്നെ ജി.എസ്.ടി നടപ്പിലാവുമെന്നാണ് പ്രതീക്ഷ.
















