മധുര: പിതൃത്വം അവകാശപ്പെട്ടുള്ള കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറല്ലെന്ന് തമിഴ് നടന്‍ ധനുഷ്. തനിക്ക് മറച്ചുവെയ്‌ക്കാന്‍ ഒന്നുമില്ലെന്നും ഡിഎന്‍എ ടെസ്റ്റ് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ഇത് പരിശോധിക്കപ്പെടാന്‍ താത്പ്പര്യമില്ലെന്നും മദ്രാസ് ഹൈക്കോടതി മുമ്പാകെ ധനുഷ് അറിയിച്ചു.
ചെറുപ്പത്തില്‍ സിനിമാ മോഹം തലയ്‌ക്കുപിടിച്ച് നാടുവിട്ടുപോയ മകന്‍ കാളികേശവനാണ് ധനുഷെന്നവകാശപ്പെട്ട് മധുര സ്വദേശികളായ കതിരേശന്‍- ദമ്പതികളാണ് മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹര്‍ജി നല്‍കിയത്. വയോധികരായ തങ്ങള്‍ക്ക് ജീവനാംശമായി പ്രതിമാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് തന്റെ അധികാര പരിധിക്ക് പുറത്താണെന്നും അതിനാല്‍ ഇതു സംബന്ധിച്ച് പ്രസ്താവന നടത്താനാവില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രകാശ് അറിയിച്ചു.
















