ന്യൂഡല്‍ഹി: ഇന്ത്യന്‍ പട്ടാളക്കാരന് ലഭിക്കുന്ന ഓരോ അടിക്കു പകരം നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.
ആസാദി വേണ്ടവര്‍ ഇന്ത്യ വിടുക. കശ്മീര്‍ നമ്മുടേതാണെന്നും ഗംഭീര്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. കശ്മീരില്‍ സൈനികരെ ജനക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.
വിവിധ സമരങ്ങളില്‍ ഉയരുന്ന ആസാദി മുദ്രാവാക്ക്യങ്ങളോടും ഗംഭീര്‍ രൂക്ഷ വിമര്‍ശനം നടത്തി.
















