ന്യൂദല്‍ഹി: കടുത്ത വരള്‍ച്ചയില്‍ മരണത്തെ നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ ഒന്നും ചെയ്യാത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാടില്‍ സുപ്രീം കോടതി ഞെട്ടല്‍ പ്രകടിപ്പിച്ചു.
കഴിഞ്ഞ മുപ്പത്തൊന്നു ദിവസമായി ന്യൂദല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ഞെട്ടലോടെ മാത്രമേ കണാന്‍ കഴിയൂ.
അവരെ സഹിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെരുവിരല്‍ അനക്കുന്നതു പോലും കാണുന്നില്ല, ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. തമിഴ്‌നാട്ടിലെ സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
















