പത്തനംതിട്ട: രാജ്യത്തിന്റെ ഏതു ഭാഗത്തുമുള്ള ഉല്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിക്കാനായി ‘ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റി’ന് നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപംകൊടുക്കുന്നതായി കേന്ദ്രടൂറിസം മഹേഷ് ശര്‍മ്മ. ഇതിലൂടെ സര്‍ക്കാര്‍ സംഭരിക്കുന്ന ഉല്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താവിന് ലഭിക്കും. ഇതു വഴി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ തിരെഞ്ഞെടുക്കാം.
വില കുറയും, അഴിമതി കുറയും, ഇടനിലക്കാരുടെ ചൂഷണവും കുറയും. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളേയും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ജി എസ് ടി നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ ജിഡിപി ഒന്നുതല്‍ 1.7 ശതമാനം വരെ വര്‍ദ്ധിക്കും. മള്‍ട്ടിപ്പിള്‍ ടാക്‌സ് സംവിധാനം മാറി ഒറ്റ ടാക്‌സ് എന്ന നിലയിലേക്ക് വരുന്നതോടെ സാധനങ്ങളുടെ വില കുറയും. ബാങ്കുകള്‍ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് ഘട്ടം ഘട്ടമായി ഇല്ലാതാകും. സാമ്പത്തികരംഗത്ത് പരിഷ്‌കാരങ്ങള്‍ നടന്നുവരികയാണ്. അടുത്ത ഘട്ടമാകുന്നതോടെ സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ലാതാകും.
ഭീം ആപ്പ് ഉപയോഗിച്ചാല്‍ സര്‍വ്വീസ്ചാര്‍ജ്ജ് നല്‍കേണ്ടതില്ല. എല്ലാ സേവനങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്താം. മഹേഷ് ശര്‍മ്മ പറഞ്ഞു.
















