കാഠ്മണ്ഡു: ഇന്ത്യന്‍ യുവതി ഒരാഴ്ചക്കുള്ളി ല്‍ രണ്ട് തവണ എവറസ്റ്റ് കീഴടക്കി റെക്കോഡിട്ടു. അന്‍ഷു ജാംസെന്‍പ(37) ആണ് ഈ നേട്ടത്തിനുടമ.
മെയ് 16ന് എവറസ്റ്റ് കീഴടക്കിയശേഷം അല്‍പ്പസമയം വിശ്രമിച്ചതിന് ശേഷമാണ് വീണ്ടും എവറസ്റ്റ് കയറിയത്. പുതിയ റെക്കോഡാണ് അന്‍ഷു സ്ഥാപിച്ചതെന്ന് ഡ്രീം ഹിമാലയ അഡ്വെന്ചേഴ്സിന്റെ ദാവാ ലാമ പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അന്‍ഷു എവറസ്റ്റ് കീഴടക്കുന്നതിന് മുമ്പ് ദലൈലാമയുടെ അനുഗ്രഹം വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: