Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിക്ക് സംഭാവന നല്‍കിയ ഡോ. ഖമറുന്നീസക്കെതിരെ ലീഗില്‍ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 04:27 pm IST
in Kerala

ബിജെപി പ്രവര്‍ത്തന ഫണ്ട് ഡോ.ഖമറുന്നീസ അന്‍വറില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ സ്വീകരിക്കുന്നു

മലപ്പുറം: ബിജെപിക്ക് പ്രവര്‍ത്തന ഫണ്ട് നല്‍കിയ പൊതുപ്രവര്‍ത്തകയും വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷയും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അദ്ധ്യക്ഷയുമായ ഡോ.ഖമറുന്നിസ അന്‍വറിനെതിരെ മുസ്ലീം ലീഗില്‍ പടയൊരുക്കം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ നടന്ന ലഘുചടങ്ങിലാണ് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാറിന് ഖമറുന്നീസ തുക കൈമാറിയത്. നാടിന്റെ വളര്‍ച്ചക്കായി ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷ തനിക്കുണ്ട്, അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എനിക്ക് കഴിയുന്ന ചെറിയ ഫണ്ട് ഞാന്‍ നല്‍കുന്നുയെന്നും ഖമറുന്നീസ ചടങ്ങിന് ശേഷം പറഞ്ഞിരുന്നു.

എന്നാല്‍ ഇത് മുസ്ലീം ലീഗില്‍ വിവാദത്തിന് തിരികൊളുത്തി. കടുത്ത അച്ചടക്ക ലംഘനമാണ് ഡോ.ഖമറുന്നീസ നടത്തിയതെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം ചോദിച്ചതിന് ശേഷമാണ് താന്‍ സംഭവാന നല്‍കിയതെന്ന് ഖമറുന്നീസ പ്രതികരിച്ചു.

എന്നാല്‍ സംഭവം വിവാദമായതോടെ ഖമറുന്നീസ ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്‍കി. ബിജെപിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. വീട്ടില്‍ സാധാരണ ഫണ്ട് പിരിവിന് പലരും വരാറുണ്ട്. ഇത് പക്ഷേ ഇത്രമാത്രം വാര്‍ത്തയാകുമെന്ന് കരുതിയില്ല. തുടര്‍ന്ന് ചില മാധ്യമങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ബിജെപിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ നാക്കുപിഴവ്മൂലം സംഭവിച്ചതാണ്.

ഇതുമൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും ഉറപ്പുതരുന്നുയെന്നും അപേക്ഷയില്‍ പറയുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദാണ് ഈ വിവരം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. ലീഗ് നേതാവ് എന്ന രീതിയിലല്ല ഡോ.ഖമറുന്നീസയെ സമീപിച്ചത് തിരൂരിലെ പ്രധാന പൊതുപ്രവര്‍ത്തകരിലൊരാള്‍ എന്ന നിലയിലാണെന്നും ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമ്മേളനവേദിയില്‍ ഖമറുന്നീസ അന്‍വറിനെ ലീഗ് സംസ്ഥാന സെക്രട്ടറി എം.സി.മായിന്‍ ഹാജി ശകാരിച്ചത് വാര്‍ത്തയായിരുന്നു. ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ പെണ്ണുങ്ങള്‍ ആണുങ്ങളുടെ മുന്നില്‍ സംസാരിച്ചിട്ടില്ലെന്നും പുതിയ രീതിയൊന്നും വേണ്ടെന്നും പറഞ്ഞാണ് അപമാനിച്ചത്. ഇതിനെതിരെ വനിതാ ലീഗ് ശക്തമായ പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.