കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ അമൃതംഗമയ – 2017 ന്റെ ഉദ്ഘാടനം സ്വാമി പൂര്‍ണാമൃതാനന്ദപുരി നിര്‍വ്വഹിക്കുന്നു. എം.കെ. രാഘവന്‍ എംപി, മലബാര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അനില്‍ കുമാര്‍ വള്ളിയില്‍ എന്നിവര്‍ സമീപം
കോഴിക്കോട്: മറ്റുള്ളവരോട് കരുണ തോന്നുന്ന ഹൃദയത്തിലാണ് ഈശ്വരന്‍ കുടികൊള്ളുന്നതെന്ന് മാതാഅമൃതാനന്ദമയീമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. മലബാര്‍ മെഡിക്കല്‍കോളേജ് ഓഡിറ്റോറിയത്തില്‍ അമൃതംഗമയ 2017 പരിപാടിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സന്തോഷം ലഭിക്കണമെങ്കില്‍ അത് നല്‍കാന്‍ കഴിയണം. മുകളിലോട്ട് കല്ലുകളെറിഞ്ഞാല്‍ പൂമഴ പെയ്യില്ല. കൊടുക്കുന്നത് ആയിരം മടങ്ങായി തിരിച്ചുവരുമെന്ന് തിരിച്ചറിഞ്ഞു സത്ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യജീവിതം മാറ്റിവെക്കണം. സ്‌നേഹമെന്തെന്ന് പറയുകയല്ല ജീവിതത്തിലൂടെ പകര്‍ന്നുകൊടുക്കുകയാണ് അമ്മ ചെയ്തത്. അനുഭൂതിയുടെ തലത്തിലാണ് അമ്മ സ്‌നേഹം പകര്‍ന്നത്. അമ്മ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശരീരത്തിന്റെ പരിമിതികളില്‍ ഒതുങ്ങുന്നില്ല. സകല ലോകത്തെയും പ്രകൃതിയെയും സ്‌നേഹിക്കാനാണ് അമ്മ പറയുന്നത്. അദ്ദേഹം പറഞ്ഞു.
മലബാര്‍ മെഡിക്കല്‍കോളേജ് ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളിയില്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. അമ്മയ്‌ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മനസ്സാണ് ദുഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മചാരി വിവേകാമൃതചൈതന്യ, വിജയ്‌മേനോന്‍, അഡ്വ. ശ്രീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത 278 ശൗചാലയങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. വ്യവസായ വകുപ്പ് ഏറ്റവും നല്ല ഇന്‍സ്ട്രക്ടറായി തെരഞ്ഞെടുത്ത സന്തോഷ്, സൗജന്യ ആതുരസേവനത്തില്‍ ഏര്‍പ്പെട്ട ഡോ. ശ്രീകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലബാര്‍ മെഡിക്കല്‍കോളേജും കോഴിക്കോട് അമൃതാമെഡിക്കല്‍ വിഭാഗവും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
















