ആചാര്യശ്രീ രാജേഷ് രചിച്ച ശ്രീമദ് ഭഗവദ്ഗീതയുടെ വൈദിക ഭാഷ്യമായ യഥാര്‍ത്ഥ ഭഗവദ്ഗീത
സി. രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞുക്കുട്ടന് നല്‍കി പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: ഉന്നതമായ മാനവമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭഗവദ്ഗീത സമ്പൂര്‍ണ മാനവകുലത്തിനും അവകാശപ്പെട്ടതാണെന്ന് സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആചാര്യശ്രീ രാജേഷ് രചിച്ച ശ്രീമദ് ഭഗവദ്ഗീതയുടെ വൈദിക ഭാഷ്യമായ യഥാര്‍ത്ഥ ഭഗവദ്ഗീത മാടമ്പ് കുഞ്ഞുക്കുട്ടന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കക്കോടിയിലെ വേദ മഹാഗുരുകുലത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് പ്രസ്സ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ആചാര്യശ്രീ രാജേഷ്, എം.കെ. രാഘവന്‍ എംപി, ഡോ. ഡി. ബാബുപോള്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരി, കോതമംഗലം വാസുദേവന്‍ നമ്പൂതിരി, സി. പ്രഭാകരന്‍, അജിത് ആര്യ, സി.കെ. സുജിത്കുമാര്‍, അഡ്വ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
















