ഫോര്‍ട്ടുകൊച്ചിയിലെ ബാങ്ക് ചവറ്റുകുട്ടയില്‍ കണ്ടെത്തിയ നാഗയക്ഷി വിഗ്രഹം ബാങ്ക് കെട്ടിട ജനാലയില്‍ സൂക്ഷിച്ച നിലയില്‍
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ ബാങ്ക് ശാഖ ചവറ്റുകുട്ടയില്‍ നിന്ന് നാഗയക്ഷി വിഗ്രഹം ലഭിച്ചു. സാന്താക്രൂസ് ബസലിക്ക വളപ്പിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയുടെ ചവറ്റുകുട്ടയില്‍ നിന്നാണ് കരിങ്കല്‍ നാഗയക്ഷി വിഗ്രഹം കണ്ടെത്തിയത്.
ബാങ്കിലെ ശുചീകരണ ജീവനക്കാരിക്കാണ് ആഴ്ചകള്‍ക്ക് മുമ്പ് വിഗ്രഹം ലഭിച്ചത്. ഇത് ബാങ്ക് കെട്ടിടത്തില്‍ പൊതുനിരത്തിന് സമീപത്തെ ജനല്‍ പാളിക്ക് സമീപം സൂക്ഷിച്ചിരിക്കവെയാണ് മണ്ണില്‍ പൊതിഞ്ഞ വിഗ്രഹം കഴിഞ്ഞ ദിവസത്തെ മഴയില്‍ തെളിഞ്ഞതോടെയാണ് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാഗയക്ഷി വിഗ്രഹത്തിന്‍ പൂജാ പ്രതിഷ്ഠ നടത്തിയതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്.
ദിവസങ്ങളായി വിഗ്രഹം ബാങ്ക് അങ്കണത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ടുകൊച്ചിയില്‍ വീട് നിര്‍മ്മാണത്തിനായി നടന്ന ഖനനത്തില്‍ ക്ഷേത്രാവശിഷ്ഠങ്ങള്‍ കണ്ടെത്തിയിരുന്നു.
















