തിരുവനന്തപുരം: മദ്യവില്‍പ്പനയ്‌ക്കായി അനുമതി നല്‍കണമെന്ന ആവശ്യം ന്യായമനല്ലെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നാളെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മര്‍പ്പിക്കും.
മദ്യനയം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണിച്ചാണ് സത്യവാങ്മൂലം. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ആദ്യപടിയായി മദ്യലഭ്യത കുറയ്‌ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ബാറുടമകള്‍ക്ക് നല്‍കിയത് താത്കാലിക ലൈസന്‍സ് മാത്രമാണെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചത് കേന്ദ്ര മാനദണ്ഡം അനുസരിച്ചാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കും.
ബാറുടമകളുടെ വാദങ്ങളില്‍ കഴമ്പില്ല. മദ്യവില്‍പ്പനയ്‌ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ന്യായമല്ല. മദ്യം വില്‍ക്കുന്നത് ആരുടേയും മൗലികാവകാശമല്ലെന്നും സര്‍ക്കാര്‍ അറിയിക്കും.
















