ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടമയുമായ റോബര്‍ട്ട് വധേരയ്‌ക്ക് എതിരെയുള്ള ഭൂമി ഇടപാടുകളെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ചട്ടങ്ങള്‍ മറികടന്ന് റോബര്‍ട്ട് വധേരയ്‌ക്ക് ഹരിയാന റിയാല്‍റ്റി ഡെവലപ്പേഴ്‌സിനും 21,366 ഏക്കര്‍ ഭൂമി വിതരണം ചെയ്തുവെന്നായിരുന്നു പരാതി.
കാര്‍ഷിക ആവശ്യത്തിന് നല്‍കിയ ഭൂമി ലൈസന്‍സ് മാറ്റി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ വ്യാജരേഖ ചമയ്‌ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് സി.ബി.ഐയ്‌ക്ക് അന്വേഷണം കൈമാറണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
















