തലശ്ശേരി: ഡിഎംആര്‍സി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് തലശ്ശേരി മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 23ന് തലശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ നടത്താന്‍ തലശ്ശേരി റെയില്‍വേ ആക്ഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തു. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഇ.ശ്രീധരന്‍തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.ആലൂപ്പിക്കേയി അധ്യക്ഷതവഹിച്ചു,
















