കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി വാര്‍ഡ്തല മഴക്കുഴി നിര്‍മാണത്തിന്റെ ഉദ്ഘാടനം കരിമ്പം ഫാമില്‍ നടന്നു. ജെയിംസ് മാത്യു എം.എല്‍.എ, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ.ഷാജഹാന്‍, കില ഡയരക്ടര്‍ ഡോ. ജോയ് എളമന്‍, മുന്‍ ഡയരക്ടര്‍ പി.പി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മഴക്കുഴി നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
ജില്ലയില്‍ നടന്നുവരുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓരോ വീട്ടിലും മഴക്കുഴി നിര്‍മിക്കുന്നതിനുള്ള പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ഓരോ വീട്ടിലും മഴക്കുഴിയെന്ന പദ്ധതി സമൂഹത്തിലെ മുഴുവനാളുകള്‍ക്കും ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കൂടി ഉപകരിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി എം.എസ് വിജയാനന്ദ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍, ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















