ചങ്ങനാശേരി: നിരവധി മോഷണകേസുകളില്‍ ശിക്ഷ അനുഭവിച്ച പത്തനംതിട്ട ജില്ലയില്‍ അഴൂര്‍ മുറിയില്‍ പത്തനംതിട്ട സ്റ്റേഡിയം ഭാഗത്ത് കാരിക്കുളത്ത് വീട്ടില്‍ ഷാജി മകന് ജിജീഷ് (31) ആണ് ചങ്ങനാശേരി ഷാഡോ പോലീസിന്റെ പിടിയിലായത്.
നാല് മാസങ്ങള്‍ക്ക് മുന്‍പ് ചങ്ങനാശേരി ടൗണിലുള്ള വണ്‍ടച്ച് മൊബൈല്‍ ഷോപ്പില്‍ നിന്നും 15 മൊബൈലുകളും ഒരു ടാബും മോഷണം പോയിരുന്നു. മോഷണം പോയ മൊബൈലില്‍ ഐ.എം.ഇ നമ്പര്‍ പരിശോധിച്ച് നടത്തിയ അനേ്വഷണഫലമായാണ് പ്രതി പിടിയിലായത്. ജിജീഷ് പത്തനംതിട്ട ജില്ലയിലെ തന്നെ എട്ടോളം മോഷണകേസുകളിലെ പ്രതിയാണ്. 4 വീടുകളിലും 4 കടകളിലും ആര്.ടി.ഒ ഓഫീസിലും മോഷണം നടത്തിയതിന് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജയിലുകളില്‍ ശിക്ഷ അനുഭവിച്ച് കിടന്നിട്ടുണ്ട്. ഇയാളുടെ മറ്റ് ജില്ലകളിലെ കേസുകളിലും അനേ്വഷണം നടത്തിവരുന്നു.
ചങ്ങനാശേരി ഡി.വൈ.എസ്.പി കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സി.ഐ വി.എ. നിഷാദ് മോന്, എസ്.ഐ ജര്‍ലിന്‍.വി.സ്കറിയ, ഷാഡോ പോലീസിലെ കെ.കെ.റെജി, പ്രദീപ് ലാല്‍, സിബിച്ചന് ജോസഫ്, പ്രകാശ്. കെ.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: