കണ്ണൂര്‍: അമ്പായത്തോട് സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചതായി വിവരം ലഭിച്ചു. അമ്പായത്തോട്ടിലെ പടിയാനിക്കല്‍ മത്തായി-അന്നക്കുട്ടി ദമ്പതികളുടെ മകന്‍ എബിന്‍ മാത്യു (27) ആണ് ചിക്കാഗോയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. സഹോദരി: ടിസിന്‍
















